ഒരു ദിവസം എത്ര തവണ കൈ കഴുകണം? കൂടുതലറിയാം

By Web Team  |  First Published Dec 1, 2024, 10:24 PM IST


ഇടയ്ക്കിടെ കൈകഴുകുന്നത് അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം പോലും ചർമ്മ പ്രശ്നങ്ങൾക്ക് ഇടയാക്കും.


നല്ല വ്യക്തിഗത ശുചിത്വ ശീലങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്. കൈകൾ ഇടയ്ക്കിടെ കഴുകുന്നത് ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഈ ശീലം അമിതമായാലും പ്രശ്നമാണ്. പ്രധാനമായി ഇത് ചർമ്മത്തിന് വളരെ അനാരോഗ്യകരമാണെന്ന് പഠനങ്ങൾ പറയുന്നു.

' അമിതമായ കൈകഴുകൽ പലപ്പോഴും ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) പോലുള്ള മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ കൈകൾ വീണ്ടും വീണ്ടും കഴുകാൻ തോന്നിപ്പിക്കും. കൂടാതെ, പൊതുവായ ആരോഗ്യ ഉത്കണ്ഠയുള്ള ആളുകൾ രോഗത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് മുക്തി നേടുന്നതിന് കൈകൾ അമിതമായി കഴുകുകയും താൽക്കാലിക ആശ്വാസം കണ്ടെത്തുകയും ചെയ്യും...' - ബാംഗ്ലൂരിലെ ആസ്റ്റർ വൈറ്റ്‌ഫീൽഡ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ എസ് എം ഫയാസ് പറഞ്ഞു. 

Latest Videos

undefined

ഇടയ്ക്കിടെ കൈകഴുകുന്നത് അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം പോലും ചർമ്മ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇതിന് ചർമ്മത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാനും വരൾച്ച ഉണ്ടാക്കാനും കഴിയും. ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യും. ഇത് ചർമ്മത്തെ എക്സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് കൂടുതൽ സാധ്യതയുള്ളതാക്കുന്നുതായി ഡോ എസ് എം ഫയാസ്  പറഞ്ഞു. 

ശുചിത്വം പാലിക്കുന്നതിനും അണുക്കളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനും ഒരു ദിവസം 5 മുതൽ 10 തവണ വരെ കൈ കഴുകുന്നത് മതിയാകും. ഭക്ഷണത്തിന് മുമ്പും ശേഷവും, ചുമ, തുമ്മൽ എന്നിവയ്ക്ക് ശേഷം കൈകഴുകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലിസറിൻ, ഷിയ ബട്ടർ അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള ചേരുവകൾ അടങ്ങിയ ഹാൻഡ് ക്രീം അല്ലെങ്കിൽ ലോഷൻ കെെ കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്.

പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം

 

click me!