റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്. ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ് റെയിൻബോ ഡയറ്റിൽ ഉൾപ്പെടുന്നത്. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഇതിൽ ഉൾപ്പെടുന്നു.
റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു...- ഡയറ്റീഷ്യൻ ഡോ. അർച്ചന ബത്ര പറയുന്നു.
undefined
പ്രമേഹമുള്ളവർ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ അന്നജമുള്ള ഭക്ഷണങ്ങൾ പ്രമേഹസാധ്യത കുറയ്ക്കുന്നു. റെയിൻബോ ഡയറ്റിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗട്ട് മൈക്രോബയോട്ടയെ സഹായിക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാധാരണ മലവിസർജ്ജനത്തെ സഹായിക്കുന്നതിനാൽ കഴിയുന്നത്ര ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തണം.
സിട്രസ് പഴങ്ങളും ഇലക്കറികളും പോലുള്ള വിറ്റാമിൻ സിയും ഇയും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കാരറ്റിൽ ധാരാളം ബീറ്റാകരോട്ടിനും ബ്ലൂബെറിയിൽ ധാരാളം ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ വസ്തുക്കളിൽ നിന്നും ഓക്സിഡേറ്റീവ് നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
മധുരക്കിഴങ്ങ് അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങളിൽ ധാരാളം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ട്, നാരങ്ങ, കാബേജ് തുടങ്ങിയവ റെയിൻബോ ഡയറ്റിൽ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. ഇവയെല്ലാം കരളിൻ്റെ ശേഷി മെച്ചപ്പെടുത്തുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
റെയിൻബോ ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദിപ്പിക്കുകയും അൾട്രാവയലറ്റ് സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
നീല, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോ ന്യൂട്രിയന്റുകൾ ധാരാളമുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, ചുവന്ന കാബേജ്, വഴുതന എന്നിവ ആരോഗ്യപ്രദമായ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും.
ഇലക്കറികൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ബ്രൊക്കോളിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. കിവി പഴത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
റെയിൻബോ ഡയറ്റ് കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും. കാരണം ഇത് തലച്ചോറിൻ്റെ വികാസത്തിലും വീക്കം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള മുതിർന്നവരിലും ഹൃദയ സംബന്ധമായ ആരോഗ്യത്തെ സഹായിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.
സ്മൂത്തികൾ പതിവായി കഴിക്കുന്നവരാണോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്