ഈ ശൈത്യകാലത്ത് അറിഞ്ഞിരിക്കാം ന്യൂമോണിയയുടെ ഒമ്പത് ലക്ഷണങ്ങള്‍...

By Web TeamFirst Published Dec 18, 2023, 1:12 PM IST
Highlights

അണുബാധ മൂലം ശ്വാസകോശത്തിൽ പഴുപ്പും ദ്രാവകങ്ങളും നിറയാനും ശ്വസിക്കാന്‍ വരെ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.   ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് അല്ലെങ്കിൽ മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയാൽ ഉണ്ടാകാം. 

ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഒരു അണുബാധയാണ് ന്യൂമോണിയ. അണുബാധ മൂലം ശ്വാസകോശത്തിൽ പഴുപ്പും ദ്രാവകങ്ങളും നിറയാനും ശ്വസിക്കാന്‍ വരെ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് അല്ലെങ്കിൽ മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയാൽ ഉണ്ടാകാം. കാലാവസ്ഥ മാറുന്നതനുസരിച്ച് രോഗ സാധ്യത കൂടാം. 

പ്രത്യേകിച്ച് തണുത്ത കാലാവസ്ഥ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും, ഇത് മൂലം പല അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ശൈത്യകാലത്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട ന്യൂമോണിയയുടെ ചില ലക്ഷണങ്ങളെ പരിശോധിക്കാം... 

Latest Videos

ഒന്ന്... 

കടുത്ത പനിയാണ് ഒരു പ്രധാന ലക്ഷണം. ശരീര താപനിലയിൽ പെട്ടെന്നുള്ള വർദ്ധനവ്  ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡോക്ടറെ കാണാന്‍ മടിക്കേണ്ട. എല്ലാ പനിയും ന്യൂമോണിയ ആകണമെന്നില്ല എന്നതും ഓര്‍ക്കുക. 

രണ്ട്... 

അതിഭയങ്കരമായ ചുമയാണ് മറ്റൊരു ലക്ഷണം. ചുമയുടെ സ്വഭാവവും ദൈർഘ്യവും നിരീക്ഷിക്കുകയും അത് ഒരാഴ്ചയിൽ കൂടുതൽ തുടരുകയോ കഠിനമാവുകയോ ചെയ്താൽ വൈദ്യോപദേശം തേടുകയും വേണം.

മൂന്ന്... 

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് അടുത്തത്.  കുറഞ്ഞ ശാരീരിക അദ്ധ്വാനത്തിനിടയിൽ പോലും ശ്വാസം മുട്ടൽ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

നാല്... 

നെഞ്ചുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ചില്‍ അസ്വസ്ഥതയോ മൂർച്ചയുള്ള വേദനയോ ഉണ്ടാകാം. നിങ്ങൾക്ക് സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കിൽ,  ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക.

അഞ്ച്... 

വേഗത്തിലുള്ള ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

ആറ്... 

നീലകലർന്ന ചുണ്ടുകൾ അല്ലെങ്കിൽ നഖങ്ങൾ ശ്രദ്ധയില്‍പ്പെട്ടാലും നിസാരമാക്കേണ്ട. ന്യൂമോണിയ മൂലം ചിലരില്‍ പേശിവേദനയും   ഉണ്ടാകാം. 

ഏഴ്...

ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അമിതമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് നിസാരമായി കാണേണ്ട. 

എട്ട്... 

ന്യൂമോണിയ മൂലം വിശപ്പ് കുറയുകയോ ഭക്ഷണം കഴിക്കാനുള്ള താൽപര്യം പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യാം. നിങ്ങളുടെ ഭക്ഷണ രീതികളിൽ, പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങൾക്കൊപ്പം, പെട്ടെന്നുള്ള ഇത്തരം മാറ്റം നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.

ഒമ്പത്... 

ന്യൂമോണിയ മൂലം അമിതമായി വിയർക്കാനോ ശരീരം പെട്ടെന്ന്  തണുക്കാനോ സാധ്യതയുണ്ട്. അതുപോലെ ഇത് മാനസികാരോഗ്യത്തെയും ചിലപ്പോള്‍ ബാധിച്ചേക്കാം.  പെട്ടെന്നുള്ള മാനസിക മാറ്റങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടനടി വൈദ്യസഹായം തേടുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: സ്പൈനല്‍ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

youtubevideo

click me!