പല കുട്ടികളിലും ആത്മഹത്യാ പ്രവണത ഇന്നൊരു വലിയ പ്രശ്നമാണ്. പല കുട്ടികളും വ്യക്തിത്വ വൈകല്യം (personality disorder) ഉള്ളവരാണ്. അതുകൊണ്ടുതന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തുമ്പോള്‍ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടാക്കി അപ്പോള്‍ അനുഭവിക്കുന്ന മനസ്സിന്റെ വേദനയെ കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതായി കാണാന്‍ കഴിയാറുണ്ട്.
ഓൺലെെൻ ക്ലാസും (online class) വീട്ടിലിരുന്നുള്ള മടുപ്പും ഒക്കെ അവസാനിപ്പിച്ചു കുട്ടികൾ സ്കൂളിലേക്കും കോളേജിലേക്കും എത്തുമ്പോൾ അവരുടെ മാനസിക സമ്മർദ്ദവും( mental stress) പെരുമാറ്റ പ്രശ്നങ്ങളും ഒക്കെ നല്ലയളവിൽ കുറയും എന്ന പ്രതീക്ഷയിലാണ് നമ്മൾ. എന്നാൽ ഇപ്പോൾ സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന നല്ലൊരു ശതമാനം വിദ്യാർത്ഥികളിലും പരീക്ഷാപേടി ആത്മവിശ്വാസക്കുറവ് എന്നിവ കണ്ടുവരുന്നു.
ഓൺലെെനിൽ നിന്നും ഓഫ്‌ലൈനിലേക്ക് എത്തുമ്പോൾ പരീക്ഷ നന്നായി എഴുതാൻ കഴിയുമോ എന്ന ആധികൊണ്ട് ഇനി സ്കൂളിൽ/ കോളേജിൽ പോകുന്നില്ല എന്നുപോലും തീരുമാനിച്ച് മനസ്സു വിഷമിച്ചിരിക്കുകയാണ് പല കുട്ടികളും. കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ കൊണ്ടുതന്നെ മാതാപിതാക്കളും വലിയ മാനസിക സമ്മർദ്ദത്തിലാണ്.
undefined
എന്നാൽ ഇങ്ങനെ പരീക്ഷാപേടി ഉള്ള കുട്ടികളിൽ മിക്കവരും നല്ല ബുദ്ധിയും കഴിവുമുള്ളവരാണ് എന്നതാണ് വാസ്തവം. പഠിക്കാനുള്ള കഴിവുപോലെതന്നെ എത്ര പ്രധാനമാണ് കുട്ടികളുടെ ആത്മവിശ്വാസവും പ്രശ്നം നേരിടാനുള്ള കഴിവും എന്നു നമ്മൾ ചിന്തിക്കേണ്ടത് വളരെ ആവശ്യമാണ്.
ക്ലാസ്സിലെ മറ്റുകുട്ടികളെ അപേക്ഷിച്ച് ഞാൻ മിടുക്കനല്ലേ?
ക്ലാസ്സിലെ മറ്റു കുട്ടികളുമായി സ്വയം താരതമ്യം ചെയ്യുക എന്നതാണ് പല കുട്ടികളും നേരിടുന്ന വലിയ മറ്റൊരു പ്രശ്നം. മറ്റു കുട്ടികളെ അപേക്ഷിച്ചു ഞാൻ അത്ര പോരാ, എനിക്ക് അവർക്കൊപ്പം എത്താനാവില്ല, അവർ എന്നെ കളിയാക്കും, ഒറ്റപ്പെടുത്തും, എനിക്ക് സുഹൃത്തുക്കൾ ആരും ഇല്ലാതെയാകും എന്നിങ്ങനെയുള്ള ചിന്തകൾ അവരുടെ മനസ്സിനെ വല്ലാതെ അലട്ടുന്നതായി കുട്ടികൾ പറയാറുണ്ട്.
ഞാൻ ഒരു പുസ്തകപുഴു മാത്രമാണോ?
ഏറ്റവും ഭംഗിയായി ക്ലാസ്സിൽ അദ്ധ്യാപകർ ഏല്പിക്കുന്ന ഉത്തരവാദിത്ത്വവും, പഠനവും, പെരുമാറ്റവും ഒക്കെ പ്രകടമാക്കുന്ന കുട്ടികൾ പോലും താൻ ഒരു പുസ്തകപുഴു മാത്രമാണ് എന്ന ചിന്തയിൽ സ്വയം വില ഇല്ലായ്മ നേരിടുന്നതായി കണ്ടുവരുന്നുണ്ട്. അങ്ങനെ എന്തെല്ലാം നന്മകൾ തനിക്കുണ്ടോ അതെല്ലാം വളരെ നിസ്സാരമായി മാത്രം എടുത്തു കളയുകയും വിഷാദത്തിലേക്കു വീണുപോകുകയുമാവും ഉണ്ടാവുക.
ഇനി ജീവിക്കേണ്ട എന്ന തോന്നൽ...
ഈ നിസ്സാര കാര്യങ്ങൾക്കാണോ നീ ജീവിതം അവസാനിപ്പിക്കാൻ പോകുന്നത് എന്നു നമ്മൾ കേൾക്കുന്നവർക്ക് വളരെ നിസ്സാരമായി തോന്നുമ്പോഴും ആ കുട്ടി കടന്നുപോകുന്നത് വളരെ പ്രതീക്ഷ നഷ്ടപ്പെട്ട മാനസികാവസ്ഥയിലൂടെ ആയിരിക്കും.പലരും ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ ഇന്റർനെറ്റിൽ മറ്റും തിരഞ്ഞേക്കാം.
പല കുട്ടികളിലും ആത്മഹത്യാ പ്രവണത ഇന്നൊരു വലിയ പ്രശ്നമാണ്. പല കുട്ടികളും വ്യക്തിത്വ വൈകല്യം (personality disorder) ഉള്ളവരാണ്. അതുകൊണ്ടുതന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തുമ്പോൾ ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടാക്കി അപ്പോൾ അനുഭവിക്കുന്ന മനസ്സിന്റെ വേദനയെ കുറയ്ക്കാൻ അവർ ശ്രമിക്കുന്നതായി കാണാൻ കഴിയാറുണ്ട്.
പരീക്ഷയിൽ മാർക്ക് നേടുന്നതിൽ മാത്രം പ്രാധാന്യം കൊടുക്കാതെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ നേരിടാനുള്ള പ്രപ്തികൂടി അവരിൽ വളളർത്തി എടുക്കുന്നതിനു നാം പ്രാധാന്യം നൽകണം. കാരണം പഠിത്തത്തിലും കഴിവുകളിലും മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക് തന്നെയാണ് അധികവും പരീക്ഷയെ കുറിച്ചുള്ള പേടിയും, സ്വയം വിലയില്ലയ്മയും ഒക്കെ അനുഭവപ്പെടുന്നത്.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Consultant at Zoho
Online consultation available
For appointmentscall: 8281933323
ടെൻഷൻ വരുമ്പോൾ മുടി പൊട്ടിക്കുക, ഇതിനെ നിസാരമായി കാണരുത്