പൂർണമായോ ഭാഗികമായോ വാക്സീൻ എടുത്തവർക്ക് കൊവിഡ് ബാധിച്ചാൽ പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും 60 ശതമാനം കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഫൈസർ – ബയോൺടെക്കിന്റെയും മൊഡേണ വാക്സീനുകളുടെയും രണ്ട് ഡോസുകളെടുക്കുന്നത് അണുബാധ സാധ്യത 91 ശതമാനം കുറയ്ക്കുമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതിയ പഠനം.
എംആർഎൻഎ വാക്സിനുകളുടെ ഒരു ഡോസ് പോലും എടുക്കുന്നത് അണുബാധയുടെ സാധ്യത 81 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ മറികടക്കുന്നതിനുള്ള പ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് വാക്സീനുകളെന്ന് സിഡിസി ഡയറക്ടർ റോച്ചൽ പി വലൻസ്കി പറഞ്ഞു.
undefined
എംആർഎൻഎ കൊവിഡ് -19 വാക്സിനുകൾ ഫലപ്രദമാണെന്നും മിക്ക അണുബാധകളും തടയണമെന്നും ഈ പഠനത്തിൽ തെളിഞ്ഞു. രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്ത ആളുകൾക്ക് അസുഖമുണ്ടാകാനും മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നും വലൻസ്കി പറയുന്നു.
പൂർണ്ണമായും വാക്സിനേഷൻ എടുത്തശേഷമോ അല്ലെങ്കിൽ ഭാഗികമായി വാക്സിനേഷൻ എടുത്തിട്ടും കൊവിഡ് ബാധിക്കുന്ന ആളുകൾക്ക് എംആർഎൻഎ വാക്സിനേഷൻ ഗുണം ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
പൂർണമായോ ഭാഗികമായോ വാക്സീൻ എടുത്തവർക്ക് കൊവിഡ് ബാധിച്ചാൽ പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും 60 ശതമാനം കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വർക്ക് ഫ്രം ഹോം; കണ്ണുകളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...