സൺ ടാൻ എളുപ്പത്തിൽ മാറാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ

By Web TeamFirst Published Jul 3, 2024, 4:54 PM IST
Highlights

ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, അൽപം നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും ഈ പാക്ക് സഹായിക്കും. 

സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള ആഘാതങ്ങളിലൊന്നാണ് സൺ ടാൻ. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൻ്റെ വാർദ്ധക്യം, ചുളിവുകൾ, സ്കിൽ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ​ഗുണം ചെയ്യുന്നതും. സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ..

ഒന്ന്

ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, അൽപം നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും ഈ പാക്ക് സഹായിക്കും. 

രണ്ട്

കറ്റാർവാഴ ജെൽ നാരങ്ങാനീരുമായി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. കറ്റാർവാഴ ജെല്ലിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ സൺ ടാൻ അകറ്റുന്നതിന് ​ഗുണം ചെയ്യും.

മൂന്ന്

ഒരു ടേബിൾസ്പൂൺ കടലമാവും രണ്ട് ടീസ്പൂൺ തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക.  ഈ പാക്ക് 30 മിനിറ്റ് മുഖത്തിട്ട ശേഷം മുഖം കഴുകി കളയുക. മുഖത്തെ കറുത്തപാടുകൾ മാറാനും ഈ പാക്ക് ​ഗുണം ചെയ്യും.

നാല്

ഒരു ഓറഞ്ചിന്റെ നീര്,1 ടേബിൾ സ്പൂൺ തേൻ,1 ടേബിൾ സ്പൂൺ തൈര് എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക. ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉൽപാദനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ ചർമ്മത്തിൻ്റെ നിറവും ഘടനയും തുല്യമാക്കാൻ സഹായിക്കുന്നു. ന

അഞ്ച്

മുൾട്ടാണി മിട്ടി, റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.

യുവത്വം നിലനിർത്താൻ കഴിക്കാം കൊളാജൻ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

 

 

click me!