ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആര്‍ത്തവ കാലത്ത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്‌നമാണ് വയറുവേദന. ആര്‍ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിനു കാരണം.
പിരീഡ്‌സ് സമയത്ത് വേദന സംഹാരികൾ കഴിക്കുന്നതിന് പകരം ചില ചെറിയ നുറുങ്ങുവിദ്യകള്‍ നമുക്ക് തന്നെ പരീക്ഷിക്കാം. ആര്‍ത്തവസമയത്ത അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധ ഡോ. അൽക വിജയൻ പറയുന്നു.
undefined
ഒന്ന്...
പെരുംജീരകം ചായ പിഎംഎസിനും ആർത്തവ വേദനയ്ക്കും മികച്ചതാണ്. ആർത്തവ കാലത്ത് പെരുംജീരകം ചായ കുടിക്കുന്നത് അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. ഇതിലെ ആന്റി-കാർമിനേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവം മൂലമുണ്ടാകുന്ന വേദന ലഘൂകരിക്കാൻ സഹായിക്കുന്നു.
രണ്ട്...
ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മൂന്ന്...
ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂപ്പുകള്‍ വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നു. ആർത്തവ സമയത്ത് ബീറ്റ്‌റൂട്ട് സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും.
നാല്...
പിരീഡ്സ് ദിവസങ്ങളിൽ മധുരം പരമാവധി ഒഴിവാക്കുക. കാരണം ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ വയറുവേദനയിലേക്ക് നയിക്കുന്നു. മധുരം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പ്രശ്നം എന്നിവ അനുഭവപ്പെടാം.
അഞ്ച്...
രക്തസ്രാവം വര്‍ദ്ധിക്കുന്നസമയമാണ് ആര്‍ത്തവം. അപ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ കുറവ് ഉണ്ടാകുന്നു. അമിതമായ രക്തനഷ്ടം കാരണം വിളര്‍ച്ചയുടെ സാധ്യത ഉണ്ടാകും. അത് തടയാൻ പനീര്‍, ചീര, കടല, ബീന്‍സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.
'ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍...'