ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. അനൂപ് പറഞ്ഞു.
രാജ്യം കൊറോണയെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിന്നും കരകയറാനുളള പരിശ്രമത്തിലാണ്. ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങി. അത് കൊണ്ട് തന്നെ മിക്ക കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയിരിക്കുകയാണ്.
'വര്‍ക്ക് ഫ്രം ഹോം' എന്ന സമ്പ്രദായം ആരംഭിച്ചതോടെ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കണ്ണുകളെയാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി തങ്ങളെ ബന്ധപ്പെട്ടവര്‍ നിരവധിയാണെന്നാണ് നേത്രരോഗവിദഗ്ദ്ധർ അവകാശപ്പെടുന്നത്.
undefined
കംപ്യൂട്ടറിനോ മൊബൈല്‍ ഫോണിനോ മുന്നില്‍ ചിലവിടുന്ന സമയം ഗണ്യമായി കൂടിയതായും ഇതുമൂലം 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായും നേത്രരോഗവിദഗ്ദ്ധർ പറയുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം കണ്ണിൽ വരൾച്ച, ചൊറിച്ചിൽ, ചുവപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
കംപ്യൂട്ടറും മൊബെെലും ഉപയോഗിക്കുമ്പോൾ നിശ്ചിത ഇടവേളകൾ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഗ്ലാസ് ധരിക്കുക ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളെ സംരക്ഷിക്കാമെന്ന് നേത്രരോഗവിദഗ്ദ്ധനും ENTOD ഇന്റർനാഷണലിന്റെ മെഡിക്കൽ കൺസൾട്ടന്റുമായ ഡോ. അനൂപ് രാജാധ്യാക്ഷ പറഞ്ഞു.
സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി നോക്കിയിരിക്കാതെ എല്ലാം 20 മിനുട്ടിലും ഇടവേളയെടുക്കാൻ ശ്രദ്ധിക്കുക. സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം കൂട്ടുക, നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ ലാപ്‌ടോപ് - മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്ത് മറ്റ് വിനോദങ്ങളില്‍ മുഴുകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടറിൽ ഏറെ നേരം നോക്കിയിരിക്കുന്നത് കണ്ണിന്റെ ഫോക്കസിംഗ് പവറിനെ പ്രതികൂലമായി ബാധിക്കും. ഇത് കണ്ണിന് ക്ഷീണമുണ്ടാക്കുകയും, കണ്ണ് തുറക്കാന്‍ പ്രയാസം അനുഭവപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനപങ്കാണ് വഹിക്കുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. അനൂപ് പറഞ്ഞു.
കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ വ്യക്തമാക്കി. വാഴപ്പഴം, മുന്തിരി, മാമ്പഴം തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നേത്രരോഗങ്ങൾ തടയുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം...? വീട്ടിലുണ്ട് പരിഹാരം