Health Tips : പോസ്റ്റ്‌പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങൾ എന്തൊക്കെ? പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?

By Web Team  |  First Published May 24, 2024, 8:21 AM IST

പ്രസവാനന്തരം സ്ത്രീകളില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെങ്കില്‍ അവരില്‍ മിതമായി ക്ഷീണം കാണാന്‍ സാധിക്കും. അതുപോലെ, കുഞ്ഞ് കരയുമ്പോള്‍ ദേഷ്യം വരിക, കുഞ്ഞിനെ ഉപദ്രവിക്കാന്‍ തോന്നല്‍, സ്വയം അത്മഹത്യ ചെയ്യാന്‍ തോന്നല്‍ എന്നിവ ഉണ്ടാകാം.


ഗർഭധാരണത്തിന് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടുന്ന അമ്മയുടെ ശരീരവും മനസ്സും വികാരങ്ങളും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്രസവത്തെ തുടർന്നുള്ള കാലഘട്ടത്തെ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്ന് പറയുന്നു. പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ (പിപിഡി) ഈ സമയത്ത് ഉണ്ടാകാവുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്. ഇത് അങ്ങേയറ്റം ദുഃഖം, ഉത്കണ്ഠ, ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക എന്നിവയ്ക്കെല്ലാം കാരണമാകുന്നു. 

പ്രസവാനന്തരം സ്ത്രീകളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടെങ്കിൽ അവരിൽ മിതമായി ക്ഷീണം കാണാൻ സാധിക്കും. അതുപോലെ, കുഞ്ഞ് കരയുമ്പോൾ ദേഷ്യം വരിക, കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നൽ, സ്വയം അത്മഹത്യ ചെയ്യാൻ തോന്നൽ എന്നിവ ഉണ്ടാകാം.

Latest Videos

undefined

പ്രസവാനന്തര വിഷാദം കൈകാര്യം ചെയ്യുന്നതിനും അമ്മയുടെയും കുഞ്ഞിൻ്റെയും ക്ഷേമം ഉറപ്പാക്കുന്നതിനും നേരത്തെയുള്ള തിരിച്ചറിയൽ നിർണായകമാണ്. പ്രസവാനന്തര വിഷാദ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. പതിവ് ഗർഭകാല പരിചരണം

ഗർഭകാല പരിചരണത്തിൽ അമ്മയും കുഞ്ഞും ആരോഗ്യമുള്ളരായി ഇരിക്കുന്നതായി ഉറപ്പ് വരുത്തുക. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങൾ അമ്മയ്ക്ക് നൽകുക. 

2. സമീകൃതാഹാരം ശീലമാക്കുക

നല്ല പോഷകാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും സ്വാധീനിക്കുകയും ചെയ്യും. വിവിധ പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക കഴിക്കുക. 

3. പതിവായി വ്യായാമം ചെയ്യുക

വ്യായാമം എൻഡോർഫിനുകൾ പുറത്തുവിടുന്നു. അവ സ്വാഭാവികമായി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. നടത്തം, നീന്തൽ, അല്ലെങ്കിൽ യോഗ തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കുക.

4. മതിയായ ഉറക്കവും വിശ്രമവും പ്രധാനം

പ്രസവശേഷം മാനസികവും ശാരീരികവുമായ വീണ്ടെടുക്കലിന് ശരിയായ വിശ്രമം നിർണായകമാണ്. കുഞ്ഞ് ഉറങ്ങുമ്പോൾ ഉറങ്ങുകയും വിശ്രമിക്കുന്നതിന് ഒരു ബെഡ് ടൈം ദിനചര്യ ഉണ്ടാക്കുകയും ചെയ്യുക.

5. കൗൺസിലിംഗോ തെറാപ്പിയോ തേടുക

ഗർഭകാലത്ത് ഒരു തെറാപ്പിസ്റ്റിനെയോ കൗൺസിലറെയോ കാണുന്നത് വിഷാദമോ ഉത്കണ്ഠയോ കുറയ്ക്കുന്നതിന് സഹായിക്കും.

6. സ്ട്രെസ് ഒഴിവാക്കണം

സമ്മർദ്ദം കുറയ്ക്കുന്നത് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.  ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ പതിവായി പരിശീലിക്കുക.

7. മാനസികാരോഗ്യം നിരീക്ഷിക്കുക

നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ തടയാൻ കഴിയും. Postpartum depressionന്റെ   ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അമ്മമാർക്ക് പ്രസവാനന്തര വിഷാദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.

ഉപ്പ് അമിതമായി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

 

click me!