കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

By Web TeamFirst Published Jan 3, 2024, 5:37 PM IST
Highlights

രാത്രിയിൽ കുതിർത്ത 4-5 ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച് വെള്ളം നൽകുക. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഒരു ഗ്ലാസ് ചൂടുള്ള പശുവിൻ പാലിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് നൽകുക. മലബന്ധ പ്രശ്നം പരിഹരിക്കാൻ ഇത് സഹായിക്കും.
 

മലബന്ധം മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന ആരോ​​ഗ്യപ്രശ്നമാണ്. മലബന്ധം പല തരത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളുടെ ഒരു ശ്രേണിയാകാം. ഇത് കൃത്യമല്ലാത്ത മലവിസർജ്ജനം, കട്ടിയേറിയ മലം, വേദനാജനകമായ വലിയ ഭക്ഷണാവശിഷ്ടങ്ങൾ കടന്നുപോകൽ പല രീതിയിൽ വ്യത്യാസപ്പെടാം.

കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

Latest Videos

ഒന്ന്...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത്  കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുട്ടികളിലെ മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ സ്മൂത്തികളും നിങ്ങൾക്ക് തയ്യാറാക്കാം. 

രണ്ട്...

ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും, അടിവയറ്റിൽ മസാജ് ചെയ്യുന്നതും കാലുകൾ സൈക്കിൾ ചവിട്ടുന്നത് പോലെ കറക്കുന്നതും മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്ന മികച്ച മാർ​ഗമാണ്. 

മൂന്ന്...

നിർജ്ജലീകരണം മലബന്ധം വർദ്ധിപ്പിക്കും. കുഞ്ഞുങ്ങൾ ദിവസവും മുഴുവൻ മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജലാംശം മലം മൃദുവാക്കാൻ സഹായിക്കുന്നു. നാരങ്ങ-വെള്ളം, തേങ്ങാവെള്ളം എന്നിവയും നൽകാം.

നാല്...

പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും കുടലിനെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.പ്രോബയോട്ടിക്സ് അടങ്ങിയ തൈര് കുട്ടിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

അഞ്ച്...

കുട്ടികൾ ടോയ്‍ലറ്റിൽ പോകുന്നത് പല സമയത്താണെങ്കിൽ അത് മാറ്റി ദിവസവും ഒരേ സമയത്ത് ടോയ്‍ലറ്റിൽ പോകാൻ അവരെ പരിശീലിപ്പിക്കണം. ഇതും പരിധി വരെ മലബന്ധത്തിന് ആശ്വാസം നൽകും.

ആറ്...

രാത്രിയിൽ കുതിർത്ത 4-5 ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച് വെള്ളം നൽകുക. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഒരു ഗ്ലാസ് ചൂടുള്ള പശുവിൻ പാലിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് നൽകുക. മലബന്ധ പ്രശ്നം പരിഹരിക്കാൻ ഇത് സഹായിക്കും.

ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന 8 ആരോ​ഗ്യപ്രശ്നങ്ങൾ

 

click me!