കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമോ? കൂടുതലറിയാം

By Web Team  |  First Published Sep 27, 2024, 1:30 PM IST

കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് ദഹനത്തെ മന്ദ​ഗതിയിലാക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പൂരിത കൊഴുപ്പിൻ്റെ ഭക്ഷണക്രമം മലബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോഗാസ്ട്രോഎൻറോളജി & മോട്ടിലിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


വണ്ണം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർ പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. 
കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കീറ്റോ ഡയറ്റ് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും മലബന്ധം പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 

കീറ്റോ കാർബോഹൈഡ്രേറ്റ് കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമായതിനാൽ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണെന്ന് സ്റ്റാറ്റ്പേൾസ് പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.  മലവിസർജ്ജനം ക്രമമായി നിലനിർത്താൻ നാരുകൾ അത്യാവശ്യമാണ്. ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Latest Videos

കീറ്റോ ഡയറ്റിൽ പിന്തരുന്നവരിൽ മലബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. മലബന്ധം ഒഴിവാക്കാൻ ദിവസേന 30-45 ഗ്രാം ഫൈബർ കഴിക്കുന്നത് ആവശ്യമാണ്. കീറ്റോ ഡയറ്റിൽ കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് ചിലർക്ക് ദഹിക്കാൻ പ്രയാസമാണ്. കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് ദഹനത്തെ മന്ദ​ഗതിയിലാക്കുകും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പൂരിത കൊഴുപ്പിൻ്റെ ഭക്ഷണക്രമം മലബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോഗാസ്ട്രോഎൻറോളജി & മോട്ടിലിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകുന്നു. കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ ആളുകൾക്ക് കൂടുതൽ ദാഹം അനുഭവപ്പെടുന്നു. ഉയർന്ന അളവിലുള്ള കെറ്റോണുകൾ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. 

മലബന്ധം ഒഴിവാക്കാൻ ചെയ്യേണ്ടത്

1. നെയ്യ് കഴിക്കുന്നത് മലബന്ധം തടയും
2. ധാരാളം വെള്ളം കുടിക്കുക.
3. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുക
4. ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ക്യാൻസർ സാധ്യത കുറയ്ക്കും, ഓർമ്മശക്തി കൂട്ടും ; അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

 


 

click me!