ചെങ്കണ്ണ് എളുപ്പത്തില്‍ ഭേദമാകാൻ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Aug 9, 2023, 8:05 PM IST

ചെങ്കണ്ണ് പിടിപെടുന്നത് സ്വാഭാവികമായും രോഗിയെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.  അതിനാല്‍ തന്നെ രോഗം എളുപ്പത്തില്‍ മാറിക്കിട്ടാൻ ഏവരും ആഗ്രഹിക്കും. ഇത്തരത്തില്‍ ചെങ്കണ്ണ് എളുപ്പത്തില്‍ മാറാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 


അടുത്തിടെയായി ചെങ്കണ്ണ് കേസുകള്‍ വളരെയധികം വര്‍ധിച്ചൊരു സാഹചര്യം രാജ്യത്ത് പലയിടങ്ങളിലും ഉണ്ടായിരുന്നു. ഇത് ചെറുതല്ലാത്ത ആശങ്കയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ അത്രകണ്ട് പേടിക്കേണ്ടൊരു സാഹചര്യം ചെങ്കണ്ണ് ഉണ്ടാക്കുന്നില്ല. 

സമയബന്ധിതമായി ചികിത്സയും കരുതലുമെടുക്കുക, കൂട്ടത്തില്‍ മറ്റുള്ളവരിലേക്ക് രോഗമെത്താതിരിക്കാനും ശ്രമിക്കണം. എന്തായാലും ചെങ്കണ്ണ് പിടിപെടുന്നത് സ്വാഭാവികമായും രോഗിയെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.  അതിനാല്‍ തന്നെ രോഗം എളുപ്പത്തില്‍ മാറിക്കിട്ടാൻ ഏവരും ആഗ്രഹിക്കും. 

Latest Videos

undefined

ഇത്തരത്തില്‍ ചെങ്കണ്ണ് എളുപ്പത്തില്‍ മാറാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

1. കണ്ണിന് ആശ്വാസം കിട്ടുന്നതിനായി കോള്‍ഡ് കംപ്രസ് ഉപയോഗിക്കാവുന്നതാണ്.

2. ചെങ്കണ്ണ് പിടിപെടുമ്പോള്‍ കണ്ണില്‍ നിന്ന് പുറത്തേക്ക് എപ്പോഴും നീര് വന്നുകൊണ്ടിരിക്കും. ഇത് ഒപ്പാൻ ഏറ്റവും സോഫ്റ്റ് ആയ നനുത്തൊരു തുണിയാണ് ഉപയോഗിക്കേണ്ടത്. അണുബാധ പിന്നെയും തീവ്രമാകാതിരിക്കാൻ കണ്ണുകള്‍ വൃത്തിയായി കൊണ്ടുനടക്കുന്നത് സഹായിക്കും. 

3. ചെങ്കണ്ണ് പിടിപെട്ടാല്‍ തീര്‍ച്ചയായും ചികിത്സയെടുക്കണം. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ഐ ഡ്രോപ്സും മരുന്നുകളും സമയം തെറ്റാതെ കൃത്യമായി ഉപയോഗിക്കുകയും വേണം. 

4. ചെങ്കണ്ണ് ഉള്ളപ്പോള്‍ കണ്ണുകളില്‍ തൊടുകയോ തിരുമ്മുകയോ ഒന്നും ചെയ്യരുത്. 

5. ചെങ്കണ്ണ് ഉള്ളപ്പോള്‍ കണ്ണില്‍ യാതൊരു വിധത്തിലുള്ള മേക്കപ്പും ഉപയോഗിക്കരുത്. 

6. ചെങ്കണ്ണ് പിടിപെട്ടാല്‍ ഡോക്ടറെ കാണാതെ നേരിട്ട് മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി ഐ ഡ്രോപ്സ് വാങ്ങി ഉപയോഗിക്കാതിരിക്കുക. 

7. ചെങ്കണ്ണുള്ളപ്പോള്‍ കോണ്ടാക്ട് ലെൻസ് ഉപയോഗിക്കരുത്. 

8. ചെങ്കണ്ണ് ഉള്ളപ്പോള്‍ നീന്താൻ പോകരുത്. ഇത് നിങ്ങളുടെ രോഗം സങ്കീര്‍ണമാക്കുമെന്നത് മാത്രമല്ല, മറ്റുള്ളവരിലേക്ക് രോഗമെത്തുന്നതിന് കാരണമാവുകയും ചെയ്യും.

9. ചെങ്കണ്ണുള്ളപ്പോള്‍ നിങ്ങളുപയോഗിക്കുന്ന ടവലുകള്‍, കണ്ണട ഇങ്ങനെയുള്ള സാധനങ്ങളൊന്നും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

10. കണ്ണ് തുറക്കാൻ പ്രയാസമുള്ള സമയത്ത്, പ്രത്യേകിച്ച് ഉറക്കമുണരുമ്പോള്‍- ഒരു നനുത്ത, വൃത്തിയുള്ള കോട്ടണ്‍ തുണി ഫില്‍റ്റര്‍ ചെയ്ത വെള്ളത്തിലോ, തിളപ്പിച്ച് ആറ്റിയെടുത്ത വെള്ളത്തിലോ മുക്കി കണ്ണിന് മുകളില്‍ ഏതാനും നിമിഷത്തേക്ക് വയ്ക്കുക. ഇത് പഴുപ്പ് നീക്കം ചെയ്ത് കണ്ണ് തുറക്കാൻ സഹായിക്കും. കണ്ണിന്‍റെ മൂലകളിലുള്ള പഴുപ്പും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

Also Read:- മുപ്പത് വയസ് കടന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!