സ്‌ട്രെച്ച്‌മാര്‍ക്‌സ് മാറാൻ ഇവ ഉപയോ​ഗിക്കാം

By Web Team  |  First Published Sep 30, 2021, 2:50 PM IST

 ചില പ്രകൃതിദത്ത വഴികളിലൂടെ സ്‌ട്രെച്ച്മാർക്ക്സ് പരിഹരിക്കാനാകും. എന്തൊക്കെയാണ് മാർ​ഗങ്ങളെന്ന് അറിയാം...


പ്രസവശേഷം വയറിൽ സ്‌ട്രെച്ച്മാർക്ക് ഉണ്ടാകുന്നത് സ്വഭാവികമാണ്. അതിനായി പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോ​ഗിച്ച് പരാജയപ്പെട്ടവരുണ്ടാകാം. ചില പ്രകൃതിദത്ത വഴികളിലൂടെ സ്‌ട്രെച്ച്മാർക്ക്സ് പരിഹരിക്കാനാകും. എന്തൊക്കെയാണ് മാർ​ഗങ്ങളെന്ന് അറിയാം...

ഒന്ന്...

Latest Videos

undefined

വിറ്റാമിൻ സി അടങ്ങിയ ചെറുനാരങ്ങ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കൻ മികച്ച വഴിയാണ്. സ്‌ട്രെച്ച്‌ മാർക്‌സ് ഉള്ള ഭാ​ഗത്ത് അൽപം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചർമ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

രണ്ട്...

ആൽമണ്ട് ഓയിലിൽ അൽപം നാരങ്ങ നീര് മിക്‌സ് ചെയ്ത് സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് നിറം മങ്ങി ചർമ്മത്തിന് തിളക്കവും നൽകാൻ സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല എന്ന് തന്നെ പറയാം.

മൂന്ന്...

കറ്റാർവാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച്‌ മാർക്‌സിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ എ, സി എന്നിവയാണ് സ്‌ട്രെച്ച്‌ മാർക്‌സ് അകറ്റാൻ സഹായിക്കുന്നത്.

നാല്...

ചർമ്മത്തിലെ പാടുകൾ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കും. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പാടുകൾ മാറി ചർമ്മം കൂടുതൽ മൃദുലമായി മാറാൻ സഹായിക്കും.

ബ്രൊക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയേണ്ടേ...?


 

click me!