എപ്പോഴും ക്ഷീണം, എല്ലായ്പ്പോഴും തണുപ്പ് അനുഭവപ്പെടുക, മുടി കൊഴിച്ചിൽ, ശരീരഭാരം കൂടുക, വയറിളക്കം, ആർത്തവചക്രത്തിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണെന്ന് 'ബോസ്റ്റൺ മെഡിക്കൽ സെന്ററി' ലെ എൻഡോക്രൈനോളജിസ്റ്റായ സൺ ലീ പറഞ്ഞു.
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം മാത്രമല്ല ഇന്ന് മിക്കവരിലും കണ്ട് വരുന്ന മറ്റൊരു പ്രശ്നമാണ് തെെറോയിഡും. ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തെെറോയിഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്.
കൃത്യമായ കാരണം അറിയില്ലെങ്കിലും തെെറോയിഡ് പിടിപെടുന്നവരുടെ എണ്ണം കേരളത്തിൽ കൂടി വരികയാണ്. പ്രധാനമായും രണ്ട് തരത്തിലുളള തെെറോയിഡ് തകരാറുകളാണ് കണ്ടു വരുന്നത്. സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമാണ് 'ഹൈപ്പോതൈറോയ്ഡിസം'. നാല്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്.
undefined
ശരീരകോശങ്ങളുടെ വിഘടനയും വളര്‍ച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോയ്ഡ് ഹോര്‍മോണുകളാണ്. ഇവയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്.
യുഎസിലെ എട്ട് സ്ത്രീകളിൽ ഒരാൾക്ക് തൈറോയിഡ് തകരാറുണ്ടാകുന്നുവെന്നും 60 ശതമാനം പേർക്ക് അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നുമാണ് 'അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ' വ്യക്തമാക്കുന്നത്.
എപ്പോഴും ക്ഷീണം, എല്ലായ്പ്പോഴും തണുപ്പ് അനുഭവപ്പെടുക, മുടി കൊഴിച്ചിൽ, ശരീരഭാരം കൂടുക, വയറിളക്കം, ആർത്തവചക്രത്തിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണെന്ന് 'ബോസ്റ്റൺ മെഡിക്കൽ സെന്ററി' ലെ എൻഡോക്രൈനോളജിസ്റ്റായ സൺ ലീ പറഞ്ഞു.
മറ്റ് ടെസ്റ്റുകൾ ചെയ്യുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ തെെറോയിഡ് ടെസ്റ്റ് ചെയ്യുന്നതും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം.
കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പിഎംഎസിനെ മറികടക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ