മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

By Web TeamFirst Published Jan 24, 2024, 7:47 PM IST
Highlights

ദിവസവും 45 മിനുട്ട് നടത്തം ശീലമാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പതിവായി നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നു. 
 

ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് ബെല്ലി ഫാറ്റ് അഥവാ വയറിലെ കൊഴുപ്പ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം...

പഞ്ചസാര ഒഴിവാക്കൂ...

Latest Videos

പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കൂടുന്നതിലേക്ക് നയിക്കുന്നു.  കൊഴുപ്പ് കൂടുന്നത് വയറുൾപ്പെടെ വിവിധ ആന്തരിക അവയവങ്ങളിൽ അടിഞ്ഞു കൂടുന്നു. കൂടാതെ, പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തേൻ പോലുള്ള പ്രകൃതിദത്ത പഞ്ചസാര കഴിക്കുക. അമിതമായ പഞ്ചസാരയുടെ ഉപയോഗം പലരിലും ശരീരഭാരം കൂടാനുള്ള ഒരു പ്രധാന കാരണമാണ്. പഞ്ചസാര കൂടുതലുള്ള മിഠായികളും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തുക.

സാലഡ് ശീലമാക്കൂ...

സലാഡുകളിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.  ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ  രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയ സാലഡ് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. 

 ദിവസവും 45 മിനുട്ട് നടക്കുക...

വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. ദിവസവും 45 മിനുട്ട് നടത്തം ശീലമാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പതിവായി നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നു. 

ഫാറ്റി ലിവറിനെ പേടിക്കണം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം

 

\

click me!