നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോളുണ്ടോ? എങ്കിൽ ‍ഈ 10 ഭക്ഷണങ്ങൾ കഴിച്ച് കുറയ്ക്കാം

By Web TeamFirst Published Jan 18, 2024, 12:58 PM IST
Highlights

മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു തരം കൊളസ്ട്രോൾ ആണ്. ഈ ഫലകങ്ങൾ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. കോശങ്ങൾ നിർമ്മിക്കാനും ഹോർമോണുകൾ ഉത്പാദിപ്പിക്കാനും ദഹനത്തെ സഹായിക്കാനും കൊളസ്ട്രോൾ ശരീരത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, പ്രത്യേകിച്ച് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു തരം കൊളസ്ട്രോൾ ആണ്. ഈ ഫലകങ്ങൾ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ചില ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഈ സീസണൽ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ എൽഡിഎൽ ഓക്‌സിഡേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. 

Latest Videos

വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും തുടർന്ന് ഹൃദയാരോഗ്യത്തിനും സഹായിക്കും.  എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങളിൽ ലയിക്കുന്ന നാരുകളും (പെക്റ്റിൻ) സസ്യ സംയുക്തങ്ങളും (ഫ്ലേവനോയിഡുകൾ) അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഇലക്കറികൾ...

ഇലക്കറികളിൽ ഉയർന്ന അളവിൽ സസ്യ സ്റ്റിറോളുകൾ അടങ്ങിയിട്ടുണ്ട്. എൽഡിഎൽ അളവ് കുറയ്ക്കുന്നു.

മാതളനാരങ്ങ...

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അളവ് കുറയ്ക്കുകയും എൽഡിഎൽ ഓക്‌സിഡേഷൻ തടയുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നട്സ്...

ആരോഗ്യകരമായ കൊഴുപ്പുകളുടെ (മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ), നാരുകൾ, സസ്യ സ്റ്റിറോളുകൾ എന്നിവയുടെ നല്ല ഉറവിടമാണ് നട്സ്. പതിവായി നട്‌സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഓട്സ്...

ഓട്‌സിൽ ലയിക്കുന്ന നാരുകൾ (ബീറ്റാ-ഗ്ലൂക്കൻ) അടങ്ങിയിട്ടുണ്ട്. ഓട്‌സ് പതിവായി കഴിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കും.

ബെറിപ്പഴങ്ങൾ...

ബെറികളിൽ ആന്തോസയാനിനുകളും വിറ്റാമിൻ സിയും ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ ഓക്‌സിഡേഷൻ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പയർവർ​ഗങ്ങൾ...

ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവ സഹായിക്കും.

വെളുത്തുള്ളി...

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മത്സ്യം...

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

 

click me!