ബ്രസ്റ്റ് ക്യാന്‍സര്‍; ഈ പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

By Web Team  |  First Published Jan 11, 2020, 9:28 PM IST

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ്  സ്തനാര്‍ബുദം. സാധാരണയായി നമ്മള്‍ കേട്ടിട്ടുളള ലക്ഷണങ്ങള്‍ മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം തുടങ്ങിയവയാണ്.


സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ്  സ്തനാര്‍ബുദം. സാധാരണയായി നമ്മള്‍ കേട്ടിട്ടുളള ലക്ഷണങ്ങള്‍  മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍  കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം തുടങ്ങിയവയാണ്.  ലോകാരോഗ്യ സംഘടന പ്രകാരം സ്തനാര്‍ബുദത്തിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങള്‍ നോക്കാം.

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പ്രത്യേകിച്ച് മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവയാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. സ്തന ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

Latest Videos

undefined

ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. 
 

click me!