വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരിലാണ് ഈ ഫംഗസ് ബാധ പിടിപെടുന്നത്. പ്രമേഹരോഗികളിലാണ് ഈ ഫംഗസ്ബാധ ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്നും ഡോ. മനീഷ് മുഞ്ജൽ പറയുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. നിരവധി പേരെയാണ് കൊവിഡ് പിടിപെട്ട് കൊണ്ടിരിക്കുന്നത്. കൊവിഡ് രോഗികളിൽ 'മ്യൂകോര്‍മൈക്കോസിസ്' (mucormycosis) എന്ന ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അഹമ്മദാബാദിലെ ഒരു ആശുപത്രിയിലെ കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
undefined
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആറ് മ്യൂകോര്‍മൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ ഫംഗസ് അണുബാധയെ തുടർന്ന് നിരവധി പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും കാരണമായതായി ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ ഇഎൻടി സർജൻ ഡോ. മനീഷ് മുഞ്ജൽ പറഞ്ഞു.
വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരിലാണ് ഈ ഫംഗസ് ബാധ പിടിപെടുന്നത്. പ്രമേഹരോഗികളിലാണ് ഈ ഫംഗസ് ബാധ ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്നും ഡോ. മനീഷ് മുഞ്ജൽ പറയുന്നു. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ് (ഫംഗസ് ബാധ) എന്നിവയാണ് മ്യൂകോര്‍മൈക്കോസിസിന്റെ ലക്ഷണങ്ങൾ.
എന്നാൽ, പ്രമേഹരോഗികളായ കൊവിഡ് 19 രോഗികളിൽ ഫംഗസ് അണുബാധ സാധാരണമാണെന്നും ഇതിനെ പേടിക്കേണ്ട ആവശ്യമില്ലെന്നും നിതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും മ്യുകോര്‍മികോസിസിനുള്ള ചികിത്സ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് പകർച്ചവ്യാധിയല്ലെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു. രോഗിയിൽ നിന്ന് മറ്റൊരാൾക്കോ മൃഗങ്ങളിൽ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് രോഗികളില്‍ രക്തം കട്ട പിടിക്കുന്നതും ഹൃദയാഘാതം സംഭവിക്കുന്നതും; അറിയേണ്ട കാര്യങ്ങള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona