മറ്റനേകം ഘടകങ്ങളെ പോലെ രോഗം ഗുരുതരമായവരില്‍ നിരീക്ഷിച്ച ഒരു ഘടകം മാത്രമാണിതെന്ന് യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു.
പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞ പുരുഷന്മാരില്‍ കൊവിഡ് 19 ഗുരുതരമായേ ക്കാമെന്ന് പുതിയ പഠനം. ജമാ നെറ്റ് വർക്ക് ഓപ്പണ്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. മറ്റനേകം ഘടകങ്ങളെ പോലെ രോഗം ഗുരുതരമായവരില്‍ നിരീക്ഷിച്ച ഒരു ഘടകം മാത്രമാണിതെന്ന് യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു.
ടെസ്റ്റോസ്റ്റിറോൺ കുറച്ചോ ഈസ്ട്രജൻ കൂട്ടിയോ കൊവിഡ് ചികിത്സയ്ക്കായി നടത്തുന്ന ഹോർമോണൽ തെറാപ്പിക്കളുടെ ക്ലിനിക്കൽ ട്രെയലിനെക്കുറിച്ച് ജാഗ്രത വേണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. സ്‌ത്രീകളുടെ ആരോഗ്യത്തിന് പ്രധാനമായ ഘടകമാണ് ഈസ്ട്രജൻ ഹോർമോൺ. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ ഈസ്ട്രജൻ ഉത്‌പാദനം കുറയും.
undefined
ഈ പകർച്ചവ്യാധി കാലത്ത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതായാണ് ഞങ്ങൾ മനസിലാക്കുന്നതെന്നും ഗവേഷകൻ അഭിനവ് ദിവാൻ പറഞ്ഞു. ടെസ്‌റ്റോസ്റ്റിറോണ്‍ തീരെ കുറവാണെങ്കില്‍ രോഗതീവ്രത വളരെയധികമായിരിക്കും. ഇവര്‍ക്ക് വെന്റിലേറ്ററോ തീവ്ര പരിചണ വിഭാഗത്തിലെ ചികിത്സ ആവശ്യമായി വരുന്നുവെന്നും പഠനത്തിൽ പറയുന്നു.
കൊവിഡ് ലക്ഷണങ്ങളുള്ള 90 പുരുഷന്മാരുടെയും 62 സ്ത്രീകളുടെയും രക്തസാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനം തയ്യാറാക്കിയത്. സ്ത്രീകളില്‍ ഏതെങ്കിലും ഹോര്‍മോണിന്റെ അളവും കൊവിഡ് 19 രോഗ തീവ്രതയും തമ്മില്‍ യാതൊരുവിധ ബന്ധവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ദഹനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൊവിഡ് 19 തീവ്രതയുമായി ബന്ധിപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനായെന്ന് അഭിനവ് ദിവാൻ പറഞ്ഞു. കൊവിഡ് 19 ന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്ന മറ്റ് ഘടകങ്ങളായ പ്രായം, അമിതവണ്ണം, പ്രമേഹം എന്നിവ ടെസ്റ്റോസ്റ്റിറോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona