പാര്‍ക്കിന്‍സണ്‍സിന്‍റെ ഈ അപകട സൂചനകള്‍ തിരിച്ചറിയാം...

By Web Team  |  First Published Jul 22, 2020, 12:49 PM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ഹൃദയ മിടിപ്പ്, ശ്വസനം, ഭക്ഷണത്തിന്റെ ദഹനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. 


ഇന്ന് ജൂലൈ 22- ലോക 'ബ്രെയിന്‍ ഡേ'. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ഹൃദയമിടിപ്പ്, ശ്വസനം, ഭക്ഷണത്തിന്റെ ദഹനം തുടങ്ങി ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. 

തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന 'ഡോപാമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും. 

Latest Videos

undefined

ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്നു ഈ രോഗം. എന്നാല്‍ അടുത്തിടെയായി പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ് എന്നാണ് 'ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോമി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം....

ഒന്ന്...

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് വിറയല്‍. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവാണ് വിറയ്ക്കുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. 

രണ്ട്...

പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാകാം. 

മൂന്ന്...

എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി എഴുന്നേല്‍ക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. 

നാല്...

ഭക്ഷണങ്ങളുടേയും മറ്റ്  ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും പാര്‍ക്കിന്‍സണ്‍സിന്‍റെ ലക്ഷണമാകാം. 

അഞ്ച്... 

നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക.

ആറ്...

പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. 

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടതുകൊണ്ട് രോഗം ഉണ്ടെന്ന് സ്വയം കരുതരുത്. പകരം വൈദ്യസാഹായം തേടുകയാണ് വേണ്ടത്. 

Also Read: ഗ്ലോക്കോമയെ എങ്ങനെ തടയാം? പുതിയ പഠനം പറയുന്നത്...

click me!