ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും ചിലപ്പോള്‍ പ്രതിഫലിക്കുന്നത് നഖത്തിലാകാം. നഖത്തിന്‍റെ നിറം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാനാകും.
നഖത്തിന്‍റെ നിറം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാനാകും. നഖത്തിന്‍റെ വിരലറ്റത്തോട് ചേരുന്നിടത്ത് ബ്രൗൺ നിറവും മറുഭാഗത്ത് വെള്ളനിറവും കാണുന്നത് വൃക്കരോഗത്തിന്‍റെ സൂചനയാണ്.
ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.
undefined
മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ഷീണവും ശ്വാസംമുട്ടും, മുഖത്തും കാലിലും നീര്, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക തുടങ്ങിയ പല ലക്ഷണങ്ങളും വൃക്ക രോഗത്തിന്‍റെയാവാം.
വൃക്ക തകരാർ ഉണ്ടെങ്കിൽ വരാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വൃക്കരോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
1. അമിതരക്തസമ്മർദം വേണ്ടവിധം ചികിത്സിച്ചു നിയന്ത്രിക്കുക.
2. പ്രമേഹം കണിശമായും നിയന്ത്രിച്ചു നിർത്തുക.
3. സ്വയം ചികിത്സ ഒഴിവാക്കുക.
4. വർഷത്തിലൊരിക്കൽ പരിശോധനകൾ നടത്തുക.
5. പുകവലി പൂർണമായും ഒഴിവാക്കുക.
6. ലഹരി മരുന്നുകൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക.
7. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.