Health Tips : കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

By Web Team  |  First Published Aug 9, 2024, 9:43 AM IST

പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. പാൽ, തൈര്, ചീസ്, പനീർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.


ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 നെ 'കോബാലമിൻ' എന്നും പറയുന്നു. ഇത് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് ആരോ​ഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഘടന, പ്രവർത്തനം, ഉത്പാദനം, ശരിയായ ന്യൂറോളജിക്കൽ പ്രവർത്തനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് വിറ്റാമിൻ ബി 12 ആവശ്യമാണ്.

വിറ്റാമിൻ ബി 12 നേത്രരോഗമായ മാക്യുലർ ഡീജനറേഷൻ (Macular degeneration)  ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.

Latest Videos

undefined

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. പാൽ, തൈര്, ചീസ്, പനീർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

മുട്ട

പ്രോട്ടീൻ മാത്രമല്ല മുട്ടയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും  പ്രതിരോധശേഷി കൂട്ടുന്നതിനും മുട്ട സഹായകമാണ്.

മത്സ്യം

ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ബി 12, പ്രോട്ടീൻ, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിൻ ബി 3, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു.

ബീറ്റ്‌റൂട്ട്

വിറ്റാമിൻ ബി 12 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിൻ ബി 12 നൊപ്പം ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

 ഇലക്കറികൾ

പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വിളർച്ച തടയുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും ഇലക്കറികൾ സഹായകമാണ്.

Read more രാവിലെ എഴുന്നേറ്റ ഉടൻ കാപ്പിയാണോ നിങ്ങൾ കുടിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

 

click me!