സംസ്കരിച്ച മാംസം പതിവായി കഴിക്കാറുണ്ടോ...? പുതിയ പഠനം പറയുന്നത്

By Web Team  |  First Published Mar 24, 2021, 9:47 PM IST

സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ട് ഡോഗു പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെൻഷ്യ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. പോസസ്ഡ് മീറ്റ് കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത 44 ശതമാനം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ട് ഡോഗു പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Latest Videos

undefined

ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിന് വേണ്ടി ഉപ്പ് ചേർക്കുന്നതും പ്രിസർവേറ്റീവ്സ് ചേർക്കുന്നതും അർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.‌പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിന് കാരണമാകുമെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നു. 

സംസ്കരിച്ച മാംസം കൂടുതലായി കഴിക്കുന്നവർ, പുകവലിക്കാർ, അമിതവണ്ണമുള്ളവർ, പച്ചക്കറികളും പഴങ്ങളും കഴിക്കാത്തവർ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നവർ എന്നിവരിലും ഡിമെൻഷ്യ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സ്ത്രീകൾ തക്കാളി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

click me!