കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തേ ഏറെ ചര്‍ച്ചകള്‍ വന്നിരുന്നു. അപ്പോഴും ഈ വിഷയത്തില്‍ ആധികാരികമായ നിഗമനങ്ങള്‍ നല്‍കാന്‍ ഗവേഷകലോകത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍
കൊറോണ വൈറസ് എന്ന മാരക രോഗകാരി, മനുഷ്യരാശിയെ സംബന്ധിച്ച് പുതിയ അനുഭവമാണ്. അതിനാല്‍ത്തന്നെ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി വരുന്നതേയുള്ളൂ.
കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തേ ഏറെ ചര്‍ച്ചകള്‍ വന്നിരുന്നു. അപ്പോഴും ഈ വിഷയത്തില്‍ ആധികാരികമായ നിഗമനങ്ങള്‍ നല്‍കാന്‍ ഗവേഷകലോകത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍.
undefined
മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19 വ്യാപനം രൂക്ഷമാകുമെന്നാണ് ഇവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനം കുറയുമെന്നും ഈ പഠനം അവകാശപ്പെടുന്നു.
മഴക്കാലത്ത് അന്തരീക്ഷ താപനില കുറയുന്നു. നനവ് നിലനില്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് കൊറോണ വൈറസിന് പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ അനൂകൂല സാഹചര്യമുണ്ടാക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
'കൊവിഡ് 19 മഹാമാരി നമ്മുടെ ആകെ ആരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ആളുകളിലേക്ക് രോഗം പടരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത്. ആരോഗ്യ വ്യവസ്ഥയെ മാത്രമല്ല- സാമ്പത്തിക അടിത്തറയേയും കൊവിഡ് 19 ഇളക്കിമറിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് നമ്മള്‍ കണ്ട സാര്‍സ്, എച്ച് വണ്‍ എന്‍ വണ്‍ എന്നീ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും കാലാവസ്ഥയുടെ സ്വാധീനം കണ്ടെത്തപ്പെട്ടിട്ടുണ്ട്...'- പഠനം പറയുന്നു.
ഏപ്രിലിനും ജൂണിനും ഇടയ്ക്ക് രാജ്യത്തെ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.
Also Read:- മനുഷ്യരില്‍ പരീക്ഷണം; ഇന്ത്യയില്‍ വര്‍ഷാവസാനം കൊവിഡ് വാക്‌സിനെത്തുമോ!...
'ഞങ്ങള്‍ നിശ്ചിതകാലത്തെ കൊവിഡ് കേസുകളുടെ എണ്ണമാണ് പ്രധാനമായും പരിഗണിച്ചത്. സീസണ്‍ മാറുന്നതിന് അനുസരിച്ച് എത്തരത്തിലാണ് രോഗവ്യാപനം മാറുന്നതെന്നും താപനിലയും രോഗകാരിയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നുമാണ് ഞങ്ങള്‍ പരിശോധിച്ചത്. അത്തരത്തില്‍ പഠനം നടത്തിയപ്പോള്‍ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണം കുറയുന്നതായാണ് ഞങ്ങള്‍ കണ്ടെത്തിയത്...'- പഠനം നേതൃത്വം നല്‍കിയ പ്രൊഫസര്‍ വേലു വിനോജ് വ്യക്തമാക്കി.