13 വയസ്സിന് മുമ്പ് ആർത്തവം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് ; പഠനം പറയുന്നത് ഇങ്ങനെ

By Web TeamFirst Published Dec 15, 2023, 10:11 PM IST
Highlights

ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ട്‌ തുടങ്ങുന്നതാകാം ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

13 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ബിഎംജെ ന്യൂട്രീഷൻ പ്രിവൻഷൻ ആൻഡ് ഹെൽത്ത് എന്ന മാ​ഗസിൽ പഠനം പ്രസിദ്ധീകരിച്ചു.  പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുൻപ്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.  ബ്രിട്ടീഷ്‌ മെഡിക്കൽ 

അമേരിക്കയിലെ ടുലേൻ, ബ്രിഗ്‌ഹാം സർവകലാശാലകളിലെയും വിമൻസ്‌ ഹോസ്‌പിറ്റലിലെയും ഗവേഷകർ ചേർന്നാണ്‌ പഠനം നടത്തിയത്‌. 20നും 65നും ഇടയിൽ പ്രായമുള്ള 17,000 സ്‌ത്രീകളുടെ വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. 
ഇതിൽ 1773 പേർ ടൈപ്പ്‌ 2 പ്രമേഹം നിർണയിക്കപ്പെട്ടവരും ഈ 1773ൽ 203 പേർ(11.5 ശതമാനം) എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗമുള്ളവരുമാണ്‌. 

Latest Videos

ഇവരിൽ 32 ശതമാനം പേർ 10 വയസ്സിന്‌ മുൻപും 14 ശതമാനം പേർ 11 വയസ്സിലും 29 ശതമാനം പേർ 12 വയസ്സിലും ആർത്തവം ആരംഭിച്ചവരാണെന്ന് പഠനത്തിൽ പറയുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിച്ച സ്ത്രീകൾക്ക് പ്രായപൂർത്തിയായവരിലും മധ്യവയസ്സിലും പ്രമേഹവും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ട്യൂലെൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക്കിലെ അസിസ്റ്റന്റ് പ്രൊഫസർ സിൽവിയ ലേ പറയുന്നു. 

ജീവിതത്തിൽ വളരെ നേരത്തെ തന്നെ ഈസ്‌ട്രജൻ ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെട്ട്‌ തുടങ്ങുന്നതാകാം ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ലിപിഡ് പ്രൊഫൈൽ [കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ] പോലെയുള്ള മറ്റ് അപകട ഘടകങ്ങളുടെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ പറയുന്നു. 

ഈ ചേരുവ മതി, ചീത്ത കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം

 

click me!