കരുത്തുറ്റ മുടിയാണോ ആ​ഗ്രഹിക്കുന്നത്? പരീക്ഷിക്കാം പാലക് ചീര ഹെയർ പാക്ക്

By Web Team  |  First Published Mar 18, 2024, 11:05 AM IST

പാലക് ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇരുമ്പിൻ്റെ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. വിറ്റാമിൻ ബി 9 എന്നറിയപ്പെടുന്ന ഫോളേറ്റ് മുടി വളർച്ച മന്ദഗതിയിലാക്കാനും മുടി കൊഴിയാനും ഇടയാക്കും.


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ചുവന്ന ചീര പോലെ തന്നെ ഔഷധഗുണങ്ങളുള്ള ചീരയാണ് പാലക് ചീരയും. ഇരുമ്പ്, പ്രോട്ടീൻ, വൈറ്റമിൻ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും മുടിക്ക് ഗുണം ചെയ്യുന്ന മറ്റ് ധാതുക്കളും അടങ്ങിയ ഒരു ഇലക്കറിയാണ് പാലക് ചീര.

ഈ പോഷകങ്ങൾ ‌മുടിയുടെ ആരോഗ്യം നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാൻ ചീര ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. 

Latest Videos

undefined

പാലക് ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇരുമ്പിൻ്റെ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. വിറ്റാമിൻ ബി 9 എന്നറിയപ്പെടുന്ന ഫോളേറ്റ് മുടി വളർച്ച മന്ദഗതിയിലാക്കാനും മുടി കൊഴിയാനും ഇടയാക്കും.

പാലക് ചീരയിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും അതൊടൊപ്പം ഇത് തലയോട്ടിയിൽ ഈർപ്പമുള്ളതാക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

മുടിയുടെ ഘടന നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമായ കൊളാജൻ്റെ ഉൽപാദനത്തിന് ഈ വിറ്റാമിൻ അത്യാവശ്യമാണ്. ഇരുമ്പ് ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. തലയോട്ടിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ പാലക് ചീരയിൽ അടങ്ങിയിരിക്കുന്നു. പാലക് ചീരയിലെ ഉയർന്ന ജലാംശം തലയോട്ടിയിലെ ജലാംശം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കുന്നു.

പാലക് ചീര പേസ്റ്റ് അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളരാൻ മികച്ചതാണ് ഈ ഹെയർ പാക്ക്.

പാലക് ചീര പേസ്റ്റും ഒരു മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ച പിടിപ്പിക്കുക. നന്നായി ഉണങ്ങിയ ശേഷം ഈ പാക്ക് ഹെബർ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ഈ പാക്ക് പതിവായി പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും. 

വിളർച്ച തടയാൻ ഈ ഡ്രൈ ഫ്രൂട്ട് പതിവാക്കാം

 

click me!