ഉയർന്ന ബിപി ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

By Web Team  |  First Published Jun 28, 2024, 4:41 PM IST

വൈറ്റ് ബ്രെഡിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും പ്രമേഹമുള്ളവർക്ക് ഇത് ദോഷകരമാക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 


‌ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുന്നതിനും ഭക്ഷണക്രമം നിർണായക പങ്കാണ് വഹിക്കുന്നത്. ജിഐ കുറഞ്ഞ ഭക്ഷണം പ്രമേഹ സാധ്യത കുറയ്ക്കുന്നു. ബിപി നിയന്ത്രിക്കുന്നതിനും പ്രമേഹ വരാതെ നോക്കുന്നതിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

വൈറ്റ് ബ്രെഡ്

Latest Videos

undefined

വൈറ്റ് ബ്രെഡിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും പ്രമേഹമുള്ളവർക്ക് ഇത് ദോഷകരമാക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 

വെളുത്ത അരി

വൈറ്റ് ബ്രെഡ് പോലെ തന്നെ  വെളുത്ത അരിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണമാണ്. വെള്ള അരിയുടെ പതിവ് ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.  ബ്രൗൺ റൈസ്, ബാർലി എന്നിവ ആരോഗ്യകരമായ ഭക്ഷണങ്ങളാണ്. ഇത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

പാസ്ത

വെളുത്ത പാസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കും. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകിച്ച് ദോഷകരമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് വെളുത്ത പാസ്തയുടെ ദ്രുതഗതിയിലുള്ള ദഹനം ഇൻസുലിൻ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. 

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളും ജാഗ്രത പാലിക്കണം. കാരണം ഉരുളക്കിഴങ്ങിൻ്റെ ഉയർന്ന സോഡിയം ഹൈപ്പർടെൻഷൻ വർദ്ധിപ്പിക്കും. 

 പഞ്ചസാര

വിവിധ സംസ്കരിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചേരുവകയാണ് പഞ്ചസാര.  പഞ്ചസാര കഴിക്കുന്നത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.  ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും ഇടയാക്കും. 

മെെദ

മെെദയിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായി ഭക്ഷണമല്ല. മെെദ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

സ്തനാർബുദം ബാധിച്ചതായി നടി ഹിന ഖാൻ ; ബ്രെസ്റ്റ് ക്യാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം

 

click me!