കാഴ്ച്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

By Web TeamFirst Published Feb 1, 2024, 9:22 PM IST
Highlights

സിങ്ക് കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് രോഗപ്രതിരോധ സംവിധാനത്തെയും തലച്ചോറിനെയും മെച്ചപ്പെടുത്തുകയും മാക്യുലയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിങ്കിൻ്റെ കുറവുണ്ടാകുമ്പോൾ രാത്രിയിൽ കണ്ണിൻ്റെ കാഴ്ച കുറയാൻ ഇത് ഇടയാക്കും.
 

ആരോഗ്യമുള്ള കണ്ണുകൾക്കും കാഴ്ചശക്തിയും നിലനിർത്തുന്നതിന് നേത്രസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് കൊണ്ട് തന്നെ കണ്ണുകൾക്കായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.  

സിങ്ക് കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് രോഗപ്രതിരോധ സംവിധാനത്തെയും തലച്ചോറിനെയും മെച്ചപ്പെടുത്തുകയും മാക്യുലയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിങ്കിൻ്റെ കുറവുണ്ടാകുമ്പോൾ രാത്രിയിൽ കണ്ണിൻ്റെ കാഴ്ച കുറയാൻ ഇത് ഇടയാക്കും.

Latest Videos

മൊത്തത്തിലുള്ള ആരോഗ്യത്തിന് സിങ്ക് ഒരു പ്രധാന ധാതുവാണെങ്കിലും കണ്ണിൻ്റെ ആരോഗ്യത്തിൽ അതിൻ്റെ പങ്ക് വളരെ പ്രധാനമാണ്. മതിയായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല കാഴ്ച നിലനിർത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി) സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു സൂപ്പർഫുഡുകൾ...

ഒന്ന്...

പാൽ, ചീസ്, തൈര് തുടങ്ങിയ പാലുത്പ്പന്നങ്ങൾ സിങ്കിന്റെ സ്രോതസ്സാണ്. പയറുവർഗങ്ങളിലും വലിയ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. നിലക്കടല, വെള്ളക്കടല, ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.

രണ്ട്...

ചിക്കൻ, ബീഫ് തുടങ്ങിയ മാംസങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് സിങ്കിന്റെ കുറവു പരിഹരിക്കാൻ സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും പതിവാക്കാം.

മൂന്ന്...

മത്തങ്ങ വിത്തുകൾ പോഷകസമൃദ്ധമായ ലഘുഭക്ഷണവും സിങ്ക് അടങ്ങിയ ഭക്ഷണവുമാണ്. മത്തങ്ങ വിത്തുകൾ സാലഡിനൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്. 

നാല്...

സിങ്ക് ഉൾപ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണമാണ് ചീര. ചീര പതിവായി കഴിക്കുന്നത് കണ്ണിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങൾ നൽകുകയും ചെയ്യും.

അഞ്ച്...

ബദാം, കശുവണ്ടി, വാൾനട്‌സ്, മത്തങ്ങ കുരു തുടങ്ങിയ നട്‌സുകളും വിത്തുകളും കഴിക്കുന്നതും നല്ലതാണ്. സിങ്ക് ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഗുണം ചെയ്യും. അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കുന്നത് നല്ലതാണ്.

വിവാഹമോചനത്തിന് ശേഷമുള്ള ദിനങ്ങൾ ; ഓർത്തിരിക്കാം ഇക്കാര്യങ്ങൾ

 

 

click me!