ബിപിയുണ്ടോ? ഈ അഞ്ച് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി, കുറയ്ക്കാം

By Web TeamFirst Published Sep 3, 2024, 10:52 AM IST
Highlights

അമിത വണ്ണം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും.

ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അമിത വണ്ണം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉപ്പ് കുറയ്ക്കുക

Latest Videos

ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

2. ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഇതിനായി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ശ്രദ്ധിക്കുക. 

3. വ്യായാമം 

പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും രാവിലെ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ എന്തും തെരെഞ്ഞെടുക്കാം. 

4. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതിനായി യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക. 

5. പുകവലി, മദ്യപാനം

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. അതുപോലെ അമിത മദ്യപാനവും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ നല്ലത്. 

Also read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും

youtubevideo

 

click me!