Stomach Cancer Awareness Month: വയറിലെ ക്യാന്‍സറിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

By Web Team  |  First Published Nov 5, 2024, 9:56 AM IST

മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം.


വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്.  ഇത് നേരത്തെ കണ്ടെത്തിയില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. 

വയറിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

Latest Videos

undefined

1. നിരന്തരമായ ദഹനക്കേട്, നെഞ്ചെരിച്ചിൽ

അടിക്കടിയുള്ള നെഞ്ചെരിച്ചിലോ ദഹനക്കേടോ ചിലപ്പോള്‍ വയറ്റിലെ ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണമാകാം. ഈ അസ്വസ്ഥത പലപ്പോഴും വയറ്റിലെ ട്യൂമർ വളർച്ച മൂലമുണ്ടാകുന്നതാകാം. 

2. കുറച്ച് ഭക്ഷണത്തിനു ശേഷം വയറു വീർക്കുന്നതായി തോന്നുക

ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് അസാധാരണമാംവിധം വയറുനിറഞ്ഞതോ വയറുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇത് വയറിലെ കാൻസർ മൂലമുണ്ടാകുന്ന ദഹനപ്രശ്നത്തെ സൂചിപ്പിക്കാം. ട്യൂമറിന് ആമാശയത്തിലെ ഇടം പരിമിതപ്പെടുത്താൻ കഴിയും, ഇതുമൂലം ചെറിയ അളവില്‍ പോലും ഭക്ഷണം കഴിച്ചാൽ അത് നിറഞ്ഞതോ വീർത്തതോ ആയി തോന്നുന്നു.

3. വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതും

ക്യാൻസർ ശരീരത്തിന്‍റെ മെറ്റബോളിസത്തെ മാറ്റിമറിക്കുകയും ഇതുമൂലം ഭക്ഷണത്തോടുള്ള താൽപര്യം നഷ്ടപ്പെടുകയും ചെയ്യും. കൂടാതെ ശരീരഭാരം കുറയാനും ഇടയാക്കും. 

4. ഓക്കാനം, ഛർദ്ദിക്കുമ്പോള്‍ രക്തം

സ്ഥിരമായ ഓക്കാനം, ഛർദ്ദി എന്നിവയും ആമാശയത്തിലെ ആരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്ന സാധാരണ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദില്‍ ഉണ്ടാവുക, ഛർദ്ദിക്കുമ്പോള്‍ രക്തം വരുക തുടങ്ങിയവ വയറ്റിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

5. വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത

വയറിന്‍റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന, അതായത് പൊക്കിളിനു മുകളിലുള്ള വേദന, വയറിലെ നീർവീക്കം പലപ്പോഴും വയറ്റിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 

6. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടും ആമാശയ അർബുദത്തിന്‍റെ സൂചനയാകാം. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ പോലെ തോന്നുന്നതും ഒരു അടയാളമായിരിക്കാം.  

7. വിളര്‍ച്ചയും ക്ഷീണവും

വിളര്‍ച്ചയും അമിത ക്ഷീണവും ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തലച്ചോറിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ആറ് ശീലങ്ങള്‍

youtubevideo

click me!