ഓവുലേഷൻ സമയത്ത് സ്ത്രീ ശരീരത്തിലെ താപനില വര്‍ദ്ധിക്കുന്നു. സാധാരണയില്‍ കവിഞ്ഞ താപനില ഈ സമയത്ത് പതിവാണ്. ഇത് മറ്റൊരു ലക്ഷണമായി എടുക്കാം. ഓവുലേഷന്‍ നടക്കുന്ന ദിവസമാകും ഇത് വര്‍ദ്ധിക്കുക.
ഓവുലേഷൻ എന്നത് സ്ത്രീ ശരീരത്തലെ പ്രധാന പ്രക്രിയയാണ്. നിങ്ങൾ ഗർഭിണിയാകാൻ ശ്രമിക്കുകയാണെങ്കിൽ അണ്ഡോത്പാദനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതും പ്രധാനമാണ്. കാരണം, പ്രത്യുൽപാദനത്തിൽ അണ്ഡോത്പാദനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് നിങ്ങൾക്ക് എന്തെങ്കിലും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നതിനും സഹായിക്കും.
ആർത്തവചക്രത്തിലെ ഒരു പ്രധാന ഘട്ടമായ അണ്ഡോത്പാദനം ഏകദേശം 28 മുതൽ 30 ദിവസത്തിലൊരിക്കൽ സംഭവിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവം വെെകി വരുന്നതിന് കാരണമാകുമെന്ന് അഹമ്മദാബാദിലെ എആർടി ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റും ക്ലിനിക്കൽ ലീഡറുമായ ഡോ ആസാദേ പട്ടേൽ പറഞ്ഞു.
ഓവുലേഷന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
ഒന്ന്...
undefined
അണ്ഡോത്പാദനം അടുക്കുമ്പോൾ സെർവിക്കൽ മ്യൂക്കസ് കൂടുതൽ വ്യക്തവും കനംകുറഞ്ഞതും ആകുന്നു. ഇത്തരത്തിലുള്ള മ്യൂക്കസ് ബീജ ചലനത്തെ സഹായിക്കുന്നു. ഇത് ബീജസങ്കലനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. യോനി ഡിസ്ചാർജാണ് പ്രധാന ലക്ഷണം.
രണ്ട്...
ഓവുലേഷൻ സമയത്ത് സ്ത്രീ ശരീരത്തിലെ താപനില വർദ്ധിക്കുന്നു. സാധാരണയിൽ കവിഞ്ഞ താപനില ഈ സമയത്ത് പതിവാണ്. ഇത് മറ്റൊരു ലക്ഷണമായി എടുക്കാം. ഓവുലേഷൻ നടക്കുന്ന ദിവസമാകും ഇത് വർദ്ധിക്കുക.
മൂന്ന്...
ചില സ്ത്രീകൾക്ക് അണ്ഡോത്പാദന സമയത്ത് അടിവയറ്റിലെ ഒരു വശത്ത് നേരിയ വയറുവേദന അനുഭവപ്പെടുന്നു. 'mittelschmerz' എന്ന് വിളിക്കപ്പെടുന്ന ഈ വേദന അണ്ഡോത്പാദനത്തിന്റെ സമയം കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചേക്കാം.
നാല്...
അണ്ഡോത്പാദന സമയത്ത് ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സെക്സിനോടുള്ള താൽപര്യം കൂട്ടുന്നു. അണ്ഡോത്പാദന സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അഞ്ച്...
ഓവുലേഷൻ തിരിച്ചറിയാൻ സാധിക്കുന്ന മെഡിക്കൽ വഴികൾ ഇപ്പോൾ ലഭ്യമാണ്. ഓവുലേഷൻ കിറ്റാണ് ഒരു വഴി. ഇതിൽ ല്യൂട്ടിനൈസിംഗ് ഹോർമോൺ അളവ് നോക്കിയാണ് ഓലുവേഷൻ കണക്കാക്കുന്നത്. ഈ ഹോർമോൺ അളവ് ഉയർന്നാൽ അടുത്ത 36 മണിക്കൂറിൽ ഓവുലേഷൻ നടക്കുമെന്നതിന്റെ സൂചനയാണിത്.
Read more ഇന്ന് ലോക അവയവദാന ദിനം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ