അയഡിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

By Web Team  |  First Published Feb 21, 2024, 1:24 PM IST

തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയഡിൻ അത്യന്താപേക്ഷിതമാണ്. അയഡിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 

signs of iodine deficiency that you should know

ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ് അയഡിൻ. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയഡിൻ അത്യന്താപേക്ഷിതമാണ്. അയഡിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 
ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്. 

അയഡിന്‍ കുറവു മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

ശരീരം എപ്പോഴും തണുത്തിരിക്കുന്നത് അയഡിന്‍റെ കുറവു മൂലമുള്ള ഒരു ലക്ഷണമാണ്. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് അയഡിന്‍. ചര്‍മ്മം വരണ്ടതാകുക, കഴുത്തിന് പിന്നിലെ കഴല, ക്രമം തെറ്റിയ ആര്‍ത്തവം, തലമുടി കൊഴിച്ചില്‍, അകാരണമായി ശരീര ഭാരം കുറയുക,  അകാരണമായ ക്ഷീണം, തളര്‍ച്ച,  തുടങ്ങിയവയൊക്കെ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണങ്ങളാണ്. 

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാന്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 
അയഡിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയതാണ് ചീസ്. 

മൂന്ന്... 

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ അടങ്ങിയ ഇവയും ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും. 

നാല്... 

പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 250 മില്ലി പാലില്‍ ഏകദേശം 150 മൈക്രോഗ്രാം അയഡിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍ പതിവായി കുടിക്കുന്നതും നല്ലതാണ്. 

അഞ്ച്... 

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

ബെറി പഴങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി തുടങ്ങിയ ബെറി പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്... 

പയറു വര്‍ഗങ്ങളാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

എട്ട്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് വിറ്റാമിനുകളും അടങ്ങിയതാണ് നട്സും സീഡുകളും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം...

youtubevideo

vuukle one pixel image
click me!
vuukle one pixel image vuukle one pixel image