വിറ്റാമിൻ ബി 12 കുറഞ്ഞാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

By Web TeamFirst Published Jul 29, 2024, 5:44 PM IST
Highlights

വിറ്റാമിൻ ബി 12 ൻ്റെ കുറവ് പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. കാരണം വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് കുറയുന്നു.  ചെറുപ്പക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലും വിറ്റാമിൻ ബി 12 ന്റെ കുറവ് കാണാം.   

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും വിറ്റാമിനുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിർത്തുന്നതിൽ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. വിറ്റാമിൻ ബി 12 ൻ്റെ കുറവ് വിവിധ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയും ഡിഎൻഎയുടെയും നിർമ്മാണത്തിന് വിറ്റാമിൻ ബി 12 അല്ലെങ്കിൽ കോബാലാമിൻ അത്യന്താപേക്ഷിതമാണ്.

ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നഖത്തിനും വിറ്റാമിൻ ബി 12 ആവശ്യമാണ്. ശരീരം സാധാരണയായി വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കുന്നില്ല. സപ്ലിമെൻ്റുകളിൽ നിന്നോ ഈ വിറ്റാമിൻ അടങ്ങിയ ചില ഭക്ഷണങ്ങളിൽ നിന്നോ ആണ് ലഭിക്കുന്നത്. 

Latest Videos

വിറ്റാമിൻ ബി 12 ൻ്റെ കുറവ് പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. കാരണം വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് കുറയുന്നു.  ചെറുപ്പക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലും വിറ്റാമിൻ ബി 12 ന്റെ കുറവ് കാണാം.   

വിറ്റാമിൻ ബി 12 കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

ക്ഷീണം
ചർമ്മം മഞ്ഞ നിറത്തിലേക്ക് മാറുക
തലവേദന
വിഷാദരോഗ ലക്ഷണങ്ങൾ
ഓക്കാനം
മലബന്ധം
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
വായിലും നാവിലും വേദന
വീക്കം
ബലഹീന
ഉദ്ധാരണക്കുറവ്
കാഴ്ച പ്രശ്നങ്ങൾ

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ 

വെള്ളക്കടല

ഇലക്കറി

ബീറ്റ്‌റൂട്ട്

ഓട്‌സ്, കോൺ ഫ്ളക്സ് തുടങ്ങിയധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്.

സാൽമണിൽ ഒമേഗ -3 ഫാറ്റി ആസിഡ് മാത്രമല്ല, ബി 12 ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.‌

പ്രോട്ടീനും ബി വിറ്റാമിനുകളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയേക്കാൾ കൂടുതൽ വിറ്റാമിൻ ബി 12 അളവ് മുട്ടയുടെ മഞ്ഞക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ഓർമ്മ ശക്തി കൂട്ടുന്നതിന് കുടിക്കാം എട്ട് ഹെൽത്തി ജ്യൂസുകൾ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


 

click me!