എപ്പോഴും 'ആംഗ്‌സൈറ്റി'?; സ്വയം പരിഹരിക്കാനിതാ ചില 'ടിപ്‌സ്'

By Web Team  |  First Published Oct 2, 2021, 9:08 PM IST

എപ്പോഴും ഏത് കാര്യത്തെ ചൊല്ലിയും 'ആംഗ്‌സൈറ്റി' നേരിടുന്നവരെ സംബന്ധിച്ച് ഈ തിരിച്ചറിവ് തന്നെ ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ആദ്യം ഇത് സ്വന്തം സവിശേഷതയായി കണ്ട് അതിനെ ഉള്‍ക്കൊണ്ട് പോകാന്‍ ശ്രമിക്കണം. ആര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ വരാം, അതില്‍ തെറ്റോ, മോശമോ ആയി ഒന്നും തന്നെയില്ലെന്ന ഉറച്ച വിശ്വാസത്തോടെ സ്വയം ചേര്‍ത്തുപിടിക്കലാണ് ചെയ്യേണ്ടത്


മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളെ അപേക്ഷിച്ച് ധാരാളം ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരാറുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന ( Mental Health ) തിരിച്ചറിവിലേക്ക് സമൂഹം എത്തുന്നത് തന്നെ വലിയ മാറ്റമാണ്. എങ്കിലും നമ്മുടെ രാജ്യത്ത് വിഷാദം ( Depression ), ഉത്കണ്ഠ ( Anxiety ) പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നിത്യവും നേരിടുന്നവരുടെ എണ്ണം കണക്കുകള്‍ പ്രകാരം വളരെ കൂടുതലാണ്. 

ജീവിതശൈലിയിലെ പോരായ്മകള്‍ തന്നെയാണ് വലിയ പരിധി വരെ ഇതിന് കാരണമാകുന്നതെന്ന് നിരീക്ഷിച്ചാല്‍ മനസിലാകും. ആദ്യമേ സൂചിപ്പിച്ചത് പോലെ വിഷാദവും ഉത്കണ്ഠയുമാണ് പ്രായ-ലിംഗഭേദമെന്യേ വലിയ വിഭാഗം പേരിലും കാണുന്ന മാനസിക വിഷമതകള്‍. 

Latest Videos

undefined

പലപ്പോഴും ഇതെങ്ങനെ സ്വയം കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് യാതൊരു അവബോധവുമില്ലാതിരിക്കുന്നതിലാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. മരുന്നോ, ചികിത്സയോ എടുക്കുന്നതിനൊപ്പം തന്നെ ഇത്തരം വിഷയങ്ങള്‍ സ്വയം കൈകാര്യം ചെയ്തും പരിശീലിക്കേണ്ടതുണ്ട്. ഉത്കണ്ഠയ്ക്ക് സ്വയം പരിഹാരം കണ്ടെത്താന്‍ സഹായകമാകുന്ന ചില 'ടിപ്‌സ്' ആണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എപ്പോഴും ഏത് കാര്യത്തെ ചൊല്ലിയും 'ആംഗ്‌സൈറ്റി' നേരിടുന്നവരെ സംബന്ധിച്ച് ഈ തിരിച്ചറിവ് തന്നെ ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ആദ്യം ഇത് സ്വന്തം സവിശേഷതയായി കണ്ട് അതിനെ ഉള്‍ക്കൊണ്ട് പോകാന്‍ ശ്രമിക്കണം. ആര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ വരാം, അതില്‍ തെറ്റോ, മോശമോ ആയി ഒന്നും തന്നെയില്ലെന്ന ഉറച്ച വിശ്വാസത്തോടെ സ്വയം ചേര്‍ത്തുപിടിക്കലാണ് ചെയ്യേണ്ടത്. 

 

 

രണ്ട്...

ഉത്കണ്ഠയുള്ളവരില്‍ എല്ലായ്‌പോഴും കാണുന്ന ലക്ഷണങ്ങള്‍ സ്വയം അറിഞ്ഞിരിക്കുക. അസ്വസ്ഥത, നെഞ്ചിടിപ്പ് കൂടുതലായിരിക്കുക, വിറയലോ ക്ഷീണമോ തോന്നിക്കൊണ്ടിരിക്കുക, എന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാതിരിക്കുക, ഉറക്കമില്ലായ്മ - ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉത്കണ്ഠയുടെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളുക. 

മൂന്ന്...

അടുത്ത ഘട്ടത്തില്‍ എവിടെ നിന്നാണ് ഉത്കണ്ഠയുണ്ടാകുന്നതെന്ന് സ്വയം കണ്ടെത്തലാണ്. ഒരപക്ഷേ തീരെ ചെറിയ കാര്യങ്ങള്‍ക്കാവാം സമ്മര്‍ദ്ദം നേരിടുന്നത്. എങ്കിലും ഇത്തരം വിഷയങ്ങള്‍, ഇടങ്ങള്‍, ആളുകള്‍ എന്നിവയെല്ലാം കണ്ടെത്തി മനസിലാക്കിവയ്ക്കുക. ശേഷം ഇവയില്‍ നിന്നെല്ലാം ശാരീരികമായോ മാനസികമായോ അകലം പാലിച്ച് ശീലിക്കുക. തന്റേതായ സുരക്ഷിതമായ ഒരു അന്തരീക്ഷം എപ്പോഴും ഒരുക്കിവയ്ക്കുക. 

നാല്...

ഉത്കണ്ഠയുള്ളവര്‍ പലപ്പോഴും തന്റെ തെറ്റുകളെ കുറിച്ചും അബദ്ധങ്ങളെ കുറിച്ചും തന്നെ വീണ്ടും വീണ്ടും ചിന്തിക്കാം. ഇത്തരം അവസരങ്ങളിലെല്ലാം തെറ്റുകള്‍ ആര്‍ക്കും സംഭവിക്കുന്നതാണെന്ന യുക്തി ബോധപൂര്‍വ്വം ആലോചിച്ച് പരിശീലിക്കുക. പറ്റിയ അബദ്ധങ്ങളില്‍ നിന്ന് പഠിക്കാനുള്ള പാഠമെന്തെന്ന് കണ്ടെത്തുക. ഇനി സമാനമായ പിഴവുകള്‍ തനിക്ക് സംഭവിക്കുകയില്ലെന്ന് തീരുമാനിക്കുക. അക്കാര്യം തുടര്‍ന്ന് ശ്രദ്ധിക്കുകയും ചെയ്യുക. 

അഞ്ച്...

എവിടെയാണ് പ്രശ്‌നം സംഭവിക്കുന്നത്, എപ്പോഴാണ് മാനസികമായി തളരുന്നത് എങ്കില്‍ അവിടെ വച്ച് തന്നെ അതിനെ പരിഹരിക്കാന്‍ ശ്രമിക്കുക. മാനസികമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകുന്നു എന്ന തോന്നലുണ്ടാക്കുന്നതും മനസ് തന്നെയാണെന്ന് തിരിച്ചറിയുക. 

 

 

സ്വന്തം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ എപ്പോഴും കയ്യിലുണ്ടായിരിക്കണം. 

ആറ്...

തളര്‍ന്നുപോകുമ്പോഴും, അപകര്‍ഷത തോന്നുമ്പോള്‍ സ്വന്തമായിട്ടുള്ള ഗുണങ്ങള്‍, ശക്തി എന്നിവയെല്ലാം ഓര്‍മ്മിക്കുക. ഏത് വ്യക്തിക്കും അയാളുടേതായ 'പോസിറ്റീവ്' വശങ്ങളുണ്ടായിരിക്കും. അതുകൂടി സ്വയം കണ്ടെത്താനും അഭിനന്ദിക്കാനും ഓര്‍മ്മിക്കുക. 

ഏഴ്...

മാനസികമായ പ്രയാസങ്ങളെ കുറിച്ച് പ്രിയപ്പെട്ടവരോട് സധൈര്യം തുറന്ന് സംസാരിക്കുക. സുഹൃത്തുക്കളോ, വീട്ടുകാരോ, ബന്ധുക്കളോ ആരുമാകാം വിശ്വാസം തോന്നുന്നപക്ഷം അവരോട് പ്രശ്‌നങ്ങള്‍ തുറന്നുപറയാം. ഇത് വലിയ പരിധി വരെ 'സ്‌ട്രെസ്' അകറ്റാന്‍ സഹായിക്കും. 

Also Read:- എപ്പോഴും ഓര്‍മ്മക്കുറവും അശ്രദ്ധയും; 'ബ്രെയിന്‍ ഫോഗ്' എങ്ങനെ മനസിലാക്കാം?

click me!