ദൈനംദിന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
ഹദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും തന്നെയാണ് ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ. ഭക്ഷണം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ദൈനംദിന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
undefined
വാൾനട്ട്
വാൽനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്ലാൻ്റ് സ്റ്റിറോളുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമുണ്ട്.
ഒലീവ് ഓയിൽ
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഒലീവ് ഓയിൽ ധാരാളമുണ്ട്. മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഒലീവ് ഓയിൽ സഹായിക്കും. ടോസ്റ്റ്, വേവിച്ച പച്ചക്കറികൾ, സലാഡുകൾ എന്നിവയിൽ ഒലീവ് ഓയിൽ ഉപോഗിക്കാവുന്നതാണ്.
ഓറഞ്ച്
ഓറഞ്ചിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈബർ പെക്റ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും അവയിൽ അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങൾ
ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
പയർവർഗങ്ങൾ
ബീൻസ്, കടല, ചെറുപയർ, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ മോശം കൊളസ്ട്രോൾ എന്നും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ്റെ (എൽഡിഎൽ) രക്തത്തിൻ്റെ അളവ് കുറയ്ക്കും. അവയിൽ ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റ് പോളിഫെനോൾ എന്നിവയും ഉൾപ്പെടുന്നു, ഇവയെല്ലാം ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ഇലക്കറികൾ
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ഇലക്കറികൾ ധമനികളെ സംരക്ഷിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന പദാർത്ഥം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് പുറമേ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും.
ടിവി താരം സന മക്ബുളിനെ ബാധിച്ച കരൾ രോഗത്തെ കുറിച്ചറിയാം