ഉറങ്ങാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പഠനം; പോംവഴി നിര്‍ദേശിച്ച് വിദഗ്ധര്‍

By Web TeamFirst Published Sep 1, 2024, 8:46 PM IST
Highlights

വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ഉറക്കക്കുറവുള്ള വ്യക്തികളില്‍ ഹൃദ്‌രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനങ്ങള്‍. ദിവസം ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്തവര്‍ക്കാണ് ഹൃദരോഗ സാധ്യത കൂടുതലായി കാണുക. ഹൃദയാരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാധ്യമാകുമ്പോഴെല്ലാം ഉറക്കത്തിന് മുന്‍ഗണന നല്‍കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മതിയായ ഉറക്കമില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ലണ്ടനില്‍ ആരംഭിച്ച  യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസ് 2024ലാണ് കണ്ടെത്തലുകള്‍. സാധാരണ ജോലിയുള്ള ദിവസങ്ങള്‍ നഷ്ടപ്പെടുന്ന ഉറക്കം വാരാന്ത്യങ്ങളിലെ ഉറക്കത്തിലൂടെ തിരിച്ചുപിടിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 20% വരെ കുറയ്ക്കാനാവുമെന്നാണ് പഠനം.

Latest Videos

വിശപ്പിനേക്കാള്‍ വലുതൊന്നുമില്ലായിരുന്നു! അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ മുഹമ്മദ് അമാന്റെ അവിശ്വസനീയ കഥ

നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ എത്ര ഉറങ്ങണമെന്നതിനെ കുറിച്ച് മെഡിക്കല്‍ ഡയറക്ടറുമായ പ്രശസ്ത കാര്‍ഡിയോളജിസ്റ്റും ചെങ്-ഹാന്‍ ചെന്‍ വിശദീകരിക്കുന്നുണ്ട്. വാരാന്ത്യങ്ങളിലെ അധിക ഉറക്കം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും നഷ്ടപ്പെട്ട ഉറക്കവും അതുകൊണ്ടുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും ഒഴിവാക്കുമെന്നും ചെന്‍ അഭിപ്രായപ്പെട്ടു. വാരാന്ത്യത്തിലെ അധിക ഉറക്കം ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് കണ്ടെത്തിയത് അല്‍പ്പം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ചെന്‍ പറഞ്ഞു. 

പൊതുവേ, രാത്രിയില്‍ 7 മണിക്കൂറില്‍ താഴെയുള്ള സമയം മോശമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ചെന്‍. ഉറക്കക്കുറവ് ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളം തടസ്സപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നത് ഹൃദയാരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന്റെ ഒരു വശം മാത്രമാണെന്ന് ചെന്‍ പറഞ്ഞു. വാരാന്ത്യങ്ങളില്‍ ഉറങ്ങുന്നത് ഒരു കാരണവശാലും സാധ്യമല്ലെങ്കില്‍, നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന മൂന്ന് അടിസ്ഥാന മാര്‍ഗങ്ങളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

1. പതിവായി വ്യായാമം ചെയ്യുക
2. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
3. പുകയിലയും മദ്യവും ഒഴിവാക്കുക

click me!