മാമ്പഴ ജ്യൂസ് തയ്യാറാക്കുമ്പോൾ അൽപം ചിയ സീഡ് കൂടി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാമ്പഴത്തിലും ചിയ വിത്തുകളിലും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മാമ്പഴക്കാലം ആകുന്നതോടെ വിവിധ മാമ്പഴ വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. അവശ്യ വിറ്റാമിനുകളും ധാതുക്കളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും കൊളാജൻ ഉൽപാദനത്തെയും പിന്തുണയ്ക്കുകയും ആരോഗ്യകരമായ ചർമ്മവും നൽകുന്നു. മാത്രമല്ല, കാഴ്ചയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇയും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
മാമ്പഴ ജ്യൂസ് തയ്യാറാക്കുമ്പോൾ അൽപം ചിയ സീഡ് കൂടി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാമ്പഴത്തിലും ചിയ വിത്തുകളിലും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
undefined
ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡിൻ്റെ (ALA) സമ്പന്നമായ ഉറവിടമാണ്. ഈ അവശ്യ ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം, വീക്കം നിയന്ത്രിക്കൽ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു. മാമ്പഴ ജ്യൂസിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഒമേഗ -3 ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
ചിയ വിത്തുകളിലെ ഉയർന്ന ഫൈബർ ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഗുണം ചെയ്യും. മാത്രമല്ല ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റുന്നതിനും മലബന്ധ പ്രശ്നം തടയുന്നതിനും ചിത്ത് സീഡ് സഹായകമാണ്.മാമ്പഴത്തിൻ്റെയും ചിയ വിത്തുകളുടെയും സംയോജനം ഊർജസ്വലതയും ഏകാഗ്രതയും നിലനിർത്തുന്നതിനും ഫലപ്രദമാണ്.
മാമ്പഴത്തിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുക ചെയ്യുന്നു. ചിയ വിത്ത് ചേർത്ത മാമ്പഴ ജ്യൂസ് വിശപ്പ് കുറയ്ക്കുകയും, ഫലപ്രദമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു.
വിളർച്ച തടയാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ആറ് ഭക്ഷണങ്ങൾ