തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

By Web TeamFirst Published Feb 7, 2024, 10:57 AM IST
Highlights

തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു.

ആഗോളതലത്തിൽ ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. അവകാശപ്പെടുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളും ഘടകങ്ങളുമുണ്ട്. ‌

തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു.

Latest Videos

തണുപ്പുകാലം ശരീരത്തിൻ്റെ പ്രവർത്തനരീതിയെ നേരിട്ട് സ്വാധീനിക്കും. രക്തക്കുഴലുകളും കൊറോണറി ധമനികളും പരിമിതപ്പെടുത്താൻ ഇതിന് കഴിയും. തണുപ്പുകാലത്ത് താഴ്ന്ന താപനില കാരണം ആളുകൾ വ്യായാമം ചെയ്യുന്നത്   കുറവാണ്. കൂടാതെ, തണുപ്പ് കാലം ഹൃദയാരോഗ്യത്തെ പല തരത്തിൽ ബാധിക്കാമെന്നും ഡോ. കോമൾ പവാർ പറഞ്ഞു.

തണുത്ത കാലാവസ്ഥ ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകടങ്ങൾക്കും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. മറ്റേതൊരു കാലാവസ്ഥയെക്കാളും തണുത്ത കാലാവസ്ഥയിൽ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. തണുപ്പുകാലത്ത് രക്തസമ്മർദ്ദത്തിനും സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഈ അധിക സമ്മർദ്ദം ഹൃദയാഘാതത്തിന് കാരണമാകുന്നതായും അവർ പറ‍ഞ്ഞു.

തണുത്ത കാലാവസ്ഥയിൽ ശരിയായ താപനില നിലനിർത്താൻ ശരീരം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. 
ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ള രോഗികൾക്ക് രക്തം കട്ടപിടിക്കുന്നത് മൂലമുള്ള സ്ട്രോക്കുകൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് തണുപ്പുകാലത്താണെന്ന് ഹാർട്ട് റിഥം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

തണുപ്പുകാലത്ത് ആളുകൾക്ക് ഇൻഫ്ലുവൻസ, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാറുണ്ട്. ഈ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. അതിനാൽ നിങ്ങൾക്ക് ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആണെങ്കിൽ ഹൃദയാ​ഘാത സാധ്യത കൂടുന്നു.  ഇത് നിങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കും. കൂടാതെ, അണുബാധകൾ മൂലമുണ്ടാകുന്ന കോശജ്വലന പ്രതികരണം ധമനികളിലെ ഫലകങ്ങളുടെ വികാസത്തിന് കാരണമായേക്കാം. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായും ഡോ. കോമൾ പവാർ പറഞ്ഞു.

തണുപ്പകാലത്ത് പല ജീവിതശൈലി മാറ്റങ്ങളും ഉണ്ടാകുന്നു. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ചെയ്യും. വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ ഭക്ഷണക്രമവും ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവിലേക്കും നയിച്ചേക്കാം.

വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം


 

click me!