എഴുപത്തിയൊന്നാം വയസില്‍ വര്‍ക്കൗട്ട് വീഡിയോയുമായി സൂപ്പര്‍ താരത്തിന്റെ അച്ഛന്‍

By Web Team  |  First Published Sep 8, 2021, 6:19 PM IST

'പുറം ശക്തമായാല്‍ അത്രയും കൂടുതല്‍ ഉത്തരവാദിത്തം നമുക്ക് പേറാം...' എന്ന രസകരമായ അടിക്കുറിപ്പോടെ രാകേഷ് റോഷന്‍ പങ്കുവച്ച വീഡിയോ വലിയ തോതിലുള്ള ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ ആകെയും നേടിയത്. നിരവധി പേര്‍ ഈ വീഡിയോ തങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്ന് കമന്റും ചെയ്തിട്ടുണ്ട്


ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമായ താരങ്ങള്‍ മാത്രമല്ല, വെള്ളിത്തരയിലെ മിന്നും ജീവിതത്തില്‍ നിന്ന് വിരമിച്ചവര്‍ വരെ ശരീരത്തിന്റെ കാര്യം വരുമ്പോള്‍ കര്‍ക്കശക്കാരാകുന്നത് കാണാം. 

ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരമായ ഋത്വിക് റോഷന്റെ അച്ഛനും നടനും നിര്‍മ്മാതാവുമെല്ലാമായ രാകേഷ് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ ആണ് ഇത്തരത്തില്‍ ശ്രദ്ധ നേടുന്നത്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് രാകേഷ് റോഷന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Latest Videos

undefined

എഴുപത്തിയൊന്നുകാരനായ രാകേഷ് റോഷന്‍ നടന്‍ എന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും തന്റേതായ ഇടം ബോളിവുഡില്‍ നേടിയ വ്യക്തിയാണ്. 

ഒരുകാലത്ത് യുവതലമുറയെ ആകെ ഇളക്കിമറിച്ച ഋത്വിക് സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം ഒരുപോലെ ശ്രദ്ധേയനായത് ഫിറ്റ്‌നസ് മൂലം തന്നെയായിരുന്നു. സിക്‌സ് പാക്ക് തരംഗമെല്ലാം ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ ഫിറ്റ്‌നസിനെ കുറിച്ചും പുരുഷന്മാരുടെ ശരീരസൗന്ദര്യത്തെ കുറിച്ചുമെല്ലാം യുവാക്കളില്‍ വ്യക്തമായ അവബോധമുണ്ടാക്കിയ താരം കൂടിയാണ് ഋത്വിക്. 

ഈ സ്വാധീനം എന്തായാലും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇല്ലാതെ പോകില്ലല്ലോ. ഇതുതന്നെയാണ് എഴുപത് വയസ് കടന്നിട്ടും വര്‍ക്കൗട്ടിന് പ്രാധാന്യം നല്‍കുന്ന രാകേഷ് റോഷന്റെ പതിവുകളും വ്യക്തമാക്കുന്നത്. ശരീരത്തിന്റെ നടുഭാഗം ബലപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക വ്യായാമമാണ് വീഡിയോയില്‍ രാകേഷ് റോഷന്‍ ചെയ്യുന്നത്. 

 

 

'പുറം ശക്തമായാല്‍ അത്രയും കൂടുതല്‍ ഉത്തരവാദിത്തം നമുക്ക് പേറാം...' എന്ന രസകരമായ അടിക്കുറിപ്പോടെ രാകേഷ് റോഷന്‍ പങ്കുവച്ച വീഡിയോ വലിയ തോതിലുള്ള ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ ആകെയും നേടിയത്. നിരവധി പേര്‍ ഈ വീഡിയോ തങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്ന് കമന്റും ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ സാക്ഷാല്‍ ഋത്വിക്കും അച്ഛനെ അഭിനന്ദിച്ചിട്ടുണ്ട്. 

ഋത്വിക്കിന്റെ അമ്മ പിങ്കിയും ഇടയ്ക്ക് വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രായമായവര്‍ ഫിറ്റ്‌നസ് പരിശീലനങ്ങളില്‍ നിന്ന് മാറിക്കൊണ്ട് വിശ്രമജീവിതം നയിക്കുന്നത് ശരീത്തിന് ദോഷമാകുമെന്ന സന്ദേശം തന്നെയാണ് ഇവരെല്ലാം നല്‍കുന്നത്. ആരോഗ്യപൂര്‍വ്വം- ഭംഗിയായി പ്രായമാകുന്നതിനെ വരവേല്‍ക്കാന്‍ വ്യായാമം ഒരു നല്ല മാര്‍ഗം തന്നെയാണ്.

Also Read:- ഭരിക്കാന്‍ ബലം വേണ്ടേ; ഫിറ്റ്‌നസ് ഗോളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!