ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? അറിയേണ്ട ചിലത്...

By Web Team  |  First Published Jan 15, 2021, 8:50 PM IST

കൊവിഡ് 19 വന്ന് ഭേദമായവരാണെങ്കില്‍ അവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ പോലെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കാവുന്നതാണ്


കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള നിരന്തര പോരാട്ടത്തിലാണ് നാമേവരും. പുരുഷന്മാരെയും പ്രായമായവരെയുമാണ് ഏറെയും കൊവിഡ് പിടികൂടുന്നതെങ്കിലും സ്ത്രീകളും രോഗഭീഷണിയില്‍ തന്നെയാണുള്ളത്. അങ്ങനെയെങ്കില്‍ വാക്‌സിന്‍ എത്തുമ്പോള്‍ അത് ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 

രാജ്യത്തിനകത്ത് തന്നെ എത്രയോ ഗര്‍ഭിണികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അത് പിന്നീട് കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നെത്തുന്ന സാഹചര്യവും നാം കണ്ടിരുന്നു. പ്രതിരോധനടപടികള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റവുമധികം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ച ഒരു വിഭാഗവും ഗര്‍ഭിണികള്‍ തന്നെയാണ്. 

Latest Videos

undefined

എന്നാല്‍ വാക്‌സിന്റെ കാര്യമെത്തുമ്പോള്‍ നിലവില്‍ ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മമാരോ വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വാക്‌സിന്റെ പരീക്ഷണഘട്ടങ്ങളിലൊന്നും തന്നെ ഗര്‍ഭിണികള്‍ ഭാഗവാക്കായിട്ടില്ല. അതിനാല്‍, ഗര്‍ഭിണികള്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാണെന്ന് കരുതപ്പെടുന്നുമില്ല. 

ഗര്‍ഭിണികള്‍ ഒഴികെ ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിന്‍ നിര്‍ബന്ധമാക്കുകയല്ല, മറിച്ച് അത് നല്‍കുന്ന പരിരക്ഷ ഒഴിവാക്കരുതെന്ന നിര്‍ദേശം. നിലവില്‍ കൊവിഡ് 19 പിടിപെട്ടിട്ടുള്ള ആളുകളാണെങ്കില്‍ ലക്ഷണങ്ങള്‍ വെളിപ്പെട്ട് തുടങ്ങി 14 ദിവസം കഴിഞ്ഞ ശേഷം മാത്രം വാക്‌സിന്‍ എടുത്താല്‍ മതിയാകും. 

അതേസമയം, കൊവിഡ് 19 വന്ന് ഭേദമായവരാണെങ്കില്‍ അവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ പോലെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കാവുന്നതാണ്. രോഗം എളുപ്പത്തില്‍ പിടികൂടാന്‍ സാധ്യതയുള്ള വിഭാഗക്കാരാണ് ഇവരെല്ലാം തന്നെ. അതിനാല്‍, ഇക്കൂട്ടത്തില്‍ പെടുന്നവര്‍ തീര്‍ച്ചയായും വാക്‌സിന്‍ എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Also Read:- ശ്വാസം പിടിച്ചുവയ്ക്കുന്നത് കൊവിഡ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം...

click me!