പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

By Web TeamFirst Published Feb 3, 2024, 10:10 AM IST
Highlights

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള ആളുകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും വൈജ്ഞാനിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും ബുദ്ധിപരമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ എഡിഷനിൽ പഠനം പ്രസിദ്ധീകരിച്ചു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള ആളുകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും വൈജ്ഞാനിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ക്രമരഹിതമായ ആർത്തവവും ആൻഡ്രോജൻ എന്ന ഹോർമോണിൻ്റെ ഉയർന്ന അളവും നിർവ്വചിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. അമിത മുടി വളർച്ച, മുഖക്കുരു, വന്ധ്യത, മോശം ഉപാപചയ ആരോഗ്യം എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

Latest Videos

10% സ്ത്രീകളെ വരെ ബാധിക്കുന്ന ഒരു സാധാരണ പ്രത്യുത്പാദന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം...- സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകയായ ഹെതർ ജി. ഹഡിൽസ്റ്റൺ പറഞ്ഞു. പിസിഒഎസ് ആളുകൾക്ക് ഓർമ്മശക്തിയും ചിന്താശേഷിയും കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. 
18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള 907 സ്ത്രീകളിലാണ് പഠനം നടത്തിയത്. മെമ്മറി, ശ്രദ്ധ എന്നിവ അളക്കുന്നതിനുള്ള ടെസ്റ്റുകൾ പഠനത്തിൽ ഉൾപ്പെടുത്തി.

എന്താണ് പോളിസിസ്റ്റിക് ഒവറിയൻ സിൻഡ്രോം?

പോളിസിസ്റ്റിക് ഒവറിയൻ സിൻഡ്രോം അല്ലെങ്കിൽ പോളി സിസ്റ്റിക് ഒവറിയൻ ഡിസീസ് (പി.സി.ഒ.ഡി.) ഇന്ന് മിക്കവാറും സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുന്നു. ജീവിത ശൈലിയിലെ പിഴവുകളാണ് ഒരു പരിധി വരെ ഹോർമോൺ വ്യത്യസങ്ങൾക്ക് കാരണമാകുന്നതും തുടർന്ന് പ.സി.ഒ.ഡി എന്ന അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യന്നത്.

അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ്‌ പി.സി.ഒ.എസ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും. 

ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ

 

 

click me!