കൊവിഡ് ഭേദമായവർ മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര്, മുട്ട, മത്സ്യം, ചീര, നട്സ് പോലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണമെന്ന് ഗവേഷകർ പറയുന്നു.
കൊവിഡ് ഭേദമായവരിൽ ആറ് മാസത്തിന് ശേഷം മുടികൊഴിച്ചിലുണ്ടാകുന്നതായി പഠനം. ലാൻസ്‌ലെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നു.
വുഹാനിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച് 1,655 രോഗികളെ പ്രവേശിപ്പിച്ചു. അതിൽ കൊവിഡ് ഭേദമായ 359 പേർക്ക് ആറ് മാസത്തിന് ശേഷം രൂക്ഷമായ മുടികൊഴിച്ചിൽ പ്രകടമായതായി പഠനത്തിൽ പറയുന്നു. കൊവിഡ് ഭേദമായശേഷം എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
undefined
63 ശതമാനം പേർക്ക് ക്ഷീണം, 26 ശതമാനം പേർ ഉറക്കമില്ലായ്മ, 23 ശതമാനം പേർക്ക് ഉത്കണ്ഠ, 22 ശതമാനം പേർക്ക് മുടി കൊഴിച്ചിലും ഉണ്ടായതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ അണുബാധയോ ഏതെങ്കിലും ഒരു രോഗമോ ബാധിച്ച ശേഷം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, കൊറോണ വൈറസ് ബാധിച്ചതിന് ശേഷമുള്ള മുടി കൊഴിച്ചിൽ പരിഹരിക്കപ്പെടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡ് ഭേദമായവർ മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര്, മുട്ട, മത്സ്യം, ചീര, നട്സ് പോലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണമെന്ന് ഗവേഷകർ പറയുന്നു.