പെയിൻ കില്ലറായ മെഫ്റ്റാല്‍ സ്പാസ് കഴിച്ചാൽ ഉണ്ടാകുന്ന 'ഡ്രെസ്സ് സിൻഡ്രോം' ? ലക്ഷണങ്ങൾ എന്തൊക്കെ?

By Web TeamFirst Published Dec 13, 2023, 12:08 PM IST
Highlights

2-8 ആഴ്ചകൾക്കുശേഷമാകും ഡ്രെസ്സ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ദി ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

മിക്ക സ്ത്രീകളും ആർത്തവകാലത്തെ വേദനയ്ക്കായി വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വേദനസംഹാരികളിൽ പേരുകേട്ട ഒന്നാണ് മെഫ്താൽ എന്നത്. ഇതിന് പുറമേ സന്ധിവാതം, എല്ലുതേയ്മാനം, പല്ലുവേദന തുടങ്ങിയവ പ്രശ്നങ്ങൾക്കും ആശ്രയിക്കുന്ന പെയിൻ കില്ലർ ആണ് മെഫ്റ്റാൽ. അധികം ആളുകളും നേരിട്ട് പോയി മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിക്കാറാണ് പതിവ്. 

ആർത്തവ വേദന കുറയ്ക്കാൻ കഴിക്കുന്ന ഈ മരുന്ന് സുരക്ഷിതമല്ലെന്ന്  Indian Pharmacopoeia Commission (IPC) മുന്നറിയിപ്പ് നൽകിയിരുന്നു. മെഫ്താൽ കഴിക്കുന്നത് നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാവുക ചെയ്യുമെന്ന് കണ്ടെത്തി. ഇതിൽ അലർജിക്ക് കാരണമാകുന്ന മെഫനാമിക് ആസിഡ് എന്നറിയപ്പെടുന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് ഐപിസി രേഖപ്പെടുത്തിയിട്ടുണ്ട്. 

Latest Videos

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആർത്തവ മലബന്ധം, മിതമായ വേദന, വീക്കം, പനി, പല്ലുവേദന എന്നിവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് മെഫ്തൽ. നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി ഡ്രഗ് (NSAID), മെഫ്തൽ സ്പാകളിൽ മെഫനാമിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കടുത്ത അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകും. ഇത് Drug Reaction with Eosinophilia and Systemic Symptoms (DRESS) syndrome എന്ന അലർജിയ്ക്ക് കാരണമാകുന്നതായി മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഡ്രെസ്സ് സിൻഡ്രോം? (DRESS syndrome)

ഡ്രഗ് റിയാക്ഷൻ വിത്ത് ഇസിനോഫീലിയ, സിസ്റ്റമിക് സിംപ്റ്റംസ് എന്നതാണ് ഡ്രസ് സിൻഡ്രോം (DRESS syndrome).  ചില മരുന്നുകളോട് കടുത്തതും ജീവൻ അപകടപ്പെടുത്തുന്നതുമായ ഹൈപ്പർസെൻസിറ്റിവിറ്റി പ്രതികരണമായാണ് ഇതിനെ പറയുന്നത്. 2-8 ആഴ്ചകൾക്കുശേഷമാകും ഡ്രെസ്സ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ദി ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

DRESS സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

പനി: ഡ്രെസ്സ് സിൻഡ്രോം ബാധിച്ച രോഗികളിൽ സാധാരണയായി കടുത്ത പനി പ്രകടമാകാം.

ചർമ്മ തിണർപ്പ്: ഡ്രെസ്സ് സിൻഡ്രോം മൂലം ചുണങ്ങും ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടാം. ഇത് സാധാരണയായി മുഖത്ത് ആരംഭിച്ച് ശരീരത്തിലേക്ക് വ്യാപിക്കുന്നു.

ലിംഫോസൈറ്റോസിസ്: ഒരു തരം വെളുത്ത രക്താണുക്കളാണ് ലിംഫോസൈറ്റുകൾ. ഇത് സാധാരണയായി വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.

വീർത്ത ലിംഫ് നോഡുകൾ: ഡ്രെസ്സ് സിൻഡ്രോം ലിംഫ് നോഡുകളിൽ വീക്കം ഉണ്ടാക്കും. അതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്.

ആന്തരികാവയവങ്ങളുടെ വീക്കം : ഡ്രെസ്സ് സിൻഡ്രോം കരൾ, ശ്വാസകോശം തുടങ്ങിയവ അവയവങ്ങളിൽ വീക്കം ഉണ്ടാക്കാം. 

ഈ 4 ഭക്ഷണങ്ങളോട് 'നോ' പറയൂ ; ബിപി ഉയരുന്നതിന് കാരണമാകും

 

 

tags
click me!