ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

By Web Team  |  First Published Mar 13, 2021, 10:41 PM IST

കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.


ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ എൻവയോൺമെന്റൽ ഹെൽത്തിന്റെ പുതിയ ഗ്രീൻ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

Latest Videos

undefined

ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വൈറസില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി 103 വയസ്സുള്ള കാമേശ്വരി

click me!