സവാളയിലെ സള്‍ഫര്‍ മുടി വളരുന്നതിന് വളരെയധികം സഹായിക്കുക ചെയ്യുന്നു. മുടി പൊട്ടിപോകുന്നത് തടയാനും അകാലനര ഇല്ലാതാക്കാനും താരന്‍ വരാതിരിക്കാനും ഇത് സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതൽക്കേ നാം ഉപയോഗിച്ച് വരുന്ന പ്രതിവിധിയാണ് സവാള നീര്. മുടികൊഴിച്ചിൽ അകറ്റുക മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും സവാള സഹായിക്കുന്നു. സവാളയിൽ അടങ്ങിയിട്ടുള്ള ആന്റിഓകിസിഡന്റുകൾ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.
സവാളയിലെ സൾഫർ മുടി വളരുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മുടി പൊട്ടിപോകുന്നത് തടയാനും അകാലനര ഇല്ലാതാക്കാനും താരൻ വരാതിരിക്കാനും ഇത് സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റാൻ സവാള നീര് ഉപയോഗിക്കേണ്ട വിധം...
undefined
ഒന്ന്
സവാള നിരിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
രണ്ട്
രണ്ട് ടീസ്പൂൺ സവാള നീരിലേക്ക് രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി കഴുകുക.
മൂന്ന്
രണ്ട് ടീസ്പൂൺ സവാള നീരിലേക്ക് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
നാല്
ഒരു ടീസ്പൂൺ സവാള നീരും അൽപം തെെരും യോജിപ്പിച്ച് 10 മിനുട്ട് നേരം സെറ്റാകാന് മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും മുടി വളർച്ച വേഗത്തിൽ സഹായിക്കുന്നു.
വീട്ടിലുണ്ടാക്കുന്ന ഈ കറിയാണ് ദീപികയ്ക്ക് ഏറെ ഇഷ്ടം