Omicron : ഒമിക്രോണിനെ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പുതിയ പഠനം

By Web Team  |  First Published Jan 27, 2022, 2:13 PM IST

ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.


കൊവിഡിന്റെ പുതിയ വകഭേ​ദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദത്തിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പഠനം.

ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിൽ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ​ഗവേഷകർ വിശകലനം ചെയ്തു.

Latest Videos

undefined

ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകൾക്ക് വുഹാൻ  വകഭേ​ദത്തിന് രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.  സ്കിൻ സാമ്പിളുകളിൽ വുഹാൻ സ്ട്രൈനിന് 8.6 മണിക്കൂറും ആൽഫയ്ക്ക് 19.6 മണിക്കൂറും ബീറ്റയ്ക്ക് 19.1 മണിക്കൂറും ഗാമയ്ക്ക് 11 മണിക്കൂറും ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും ​ഗവേഷകർ പറയുന്നു.

ആൽഫ, ബീറ്റ വകഭേദങ്ങൾക്കിടയിൽ അതിജീവന സമയങ്ങളിൽ കാര്യമായ വ്യത്യാസമില്ല. ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ അതിജീവന സാധ്യതയുള്ളത് ഒമിക്രോൺ വകഭേദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read more : കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 അപകടകാരിയോ? ​​ഗവേഷകർ പറയുന്നത്
 

click me!