Omicron BA. 2: ജപ്പാനെ പിടിച്ചുകുലുക്കി ഒമിക്രോണ്‍; ഒരു മാസത്തെ മരണനിരക്ക് തന്നെ പേടിപ്പെടുത്തുന്നത്

By Web Team  |  First Published Mar 2, 2022, 12:40 PM IST

ഫെബ്രുവരി ആദ്യത്തോടെ കൊവിഡ് കേസുകള്‍ വ്യാപകമാവുകയും ഇതിനിടെ മരണനിരക്ക് കുത്തനെ ഉയരുകയും ചെയ്തു. ദിവസത്തില്‍ ഒരു ലക്ഷം രോഗികള്‍ എന്ന രീതിയിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി.


നമുക്കറിയാം 2019 അവസാനത്തോടെ ചൈനയിലെ വുഹാന്‍ ( Wuhan China ) നഗരത്തിലാണ് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. പിന്നീട് അതിവേഗത്തില്‍ തന്നെ അത് മറ്റ് ലോകരാജ്യങ്ങളിലേക്ക് കടന്നു. എന്നാല്‍ ഓരോ രാജ്യത്തും കൊവിഡ് സൃഷ്ടിച്ച നഷ്ടങ്ങളുടെ ( Covid 19 Criis )  തോത് വ്യത്യാസപ്പെട്ടിരുന്നു. 

രോഗികളുടെ കണക്ക്, മരണനിരക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം, ആരോഗ്യമേഖലയും സര്‍ക്കാരും നേരിടുന്ന പ്രതിസന്ധി എല്ലാം വിവിധ രാജ്യങ്ങളില്‍ വിവിധ രീതിയിലായിരുന്നു സംഭവിച്ചത്. എന്തായാലും 2020 മുതല്‍ തന്നെ മിക്ക രാജ്യങ്ങളിലും കൊവിഡ് എത്തി.

Latest Videos

undefined

അപ്പോഴും കാര്യമായ ഭീഷണിയൊന്നുമില്ലാതെ മുന്നോട്ടുപോയവരാണ് ജപ്പാന്‍. കൊവിഡ് രോഗകാരിയായ വൈറസിന്റെ പല വകഭേദങ്ങളും പിന്നീട് വന്നു. ഇപ്പോഴിതാ ഒമിക്രോണ്‍ വന്നതോടെ ആകെ വിറച്ചിരിക്കുകയാണ് ജപ്പാന്‍ എന്ന് പറയാം. 

ഫെബ്രുവരി ആദ്യത്തോടെ കൊവിഡ് കേസുകള്‍ വ്യാപകമാവുകയും ഇതിനിടെ മരണനിരക്ക് കുത്തനെ ഉയരുകയും ചെയ്തു. ദിവസത്തില്‍ ഒരു ലക്ഷം രോഗികള്‍ എന്ന രീതിയിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി. ഇത് ആകെ മരണത്തെ 20,000ത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 

ഫെബ്രുവരിയില്‍ മാത്രം 4,856 കൊവിഡ് മരണമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ അധികപേരും പ്രായമേറിയവരായിരുന്നുവത്രേ. ഇവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 ആണിപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത്.ജപ്പാനിലും സ്ഥിതി മറിച്ചല്ല. കാര്യങ്ങള്‍ ഇത്രമാത്രം കൈവിട്ട് പോകാനിടയാക്കിയത് ബിഎ.2 വകഭേദമാണ്. അതുകൊണ്ട് തന്നെ ഡെല്‍റ്റ വകഭേദത്തോളം തന്നെ അപകടങ്ങള്‍ ഒമിക്രോണ്‍ ബിഎ. 2വും ഉണ്ടാക്കാമെന്നാണ് ജപ്പാനില്‍ നിന്നുള്ള ഗവേഷകര്‍ മുന്നറിയിപ്പായി നല്‍കുന്നത്. 

ഇന്ത്യയില്‍ അതിശക്തമായ കൊവിഡ് രണ്ടാം തരംഗത്തിന് ഇടയാക്കിയ വകഭേദമായിരുന്നു ഡെല്‍റ്റ. അതിവേഗം രോഗവ്യാപനം നടത്തുമെന്നതിന് പുറമെ ശ്വാസകോശം അടക്കം പല അവയവങ്ങളെയും തീവ്രത കൂടിയ രീതിയില്‍ ബാധിക്കുന്ന വകഭേദം കൂടിയായിരുന്നു ഡെല്‍റ്റ. 

നിലവില്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടാനുള്ള പുറപ്പാടിലാണ് ജപ്പാന്‍. ടോകിയോ, ഒസാക എന്നിവയടക്കം പല കേന്ദ്രങ്ങളും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.

Also Read:- കൊവിഡ് 19; ഇന്ത്യയില്‍ കൂടുതല്‍ കേസുകളും ഒമിക്രോണ്‍ ബിഎ.2

 

ഒമിക്രോണില്‍ നിന്ന് അല്‍പം വ്യത്യസ്തമായ രീതിയില്‍ രോഗിയില്‍ പ്രവേശിച്ച ശേഷം വലിയ തോതില്‍ പെരുകുന്നു എന്നതാണ് ബിഎ.2 വൈറസ് വകഭേദത്തിന്റെ ഒരു പ്രത്യേകത. അതുപോലെ തന്നെ വാക്സിന്‍, ജൈവികമായ പ്രിതരോധ ശക്തി എന്നിവയെ എല്ലാം ഫലപ്രദമായി ചെറുത്തുതോല്‍പിക്കാനും ബിഎ.2വിന് മിടുക്ക് കൂടുതലാണ്.

ബിഎ.2 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനങ്ങളും നടന്നുവരികയാണ്. ഇതിനിടെ ഒമിക്രോണ്‍ ബാധിച്ചവരില്‍ ബിഎ.2 പിടിപെടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരിക്കുകയാണ് ഡെന്മാര്‍ക്കിലെ 'സ്റ്റേറ്റന്‍സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ഒമിക്രോണ്‍ ബാധിച്ചവരിലും ബിഎ.2 പിടിപെടുമെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍... Read More...

click me!