weight loss food| ഈ നട്സുകൾ കഴിക്കൂ; വണ്ണം കുറയ്ക്കാൻ മാത്രമല്ല ​ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കാം

By Web Team  |  First Published Nov 2, 2021, 2:26 PM IST

നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. 


ദിവസവും ഒരു പിടി നട്സ് (nuts) കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. കാരണം ധാരാളം പോഷക​ഗുണങ്ങൾ നട്സിൽ അടങ്ങിയിരിക്കുന്നു. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് (antioxidant) അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. 

നാരുകൾ (fiber), പ്രോട്ടീൻ (protein), ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ (vitamins), ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. 

Latest Videos

undefined

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിച്ചേക്കുമെന്ന് 'ഹാർവാർഡ് യൂണിവേഴ്സിറ്റി' യിലെ ​ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്ന് അറിയാം...

ആൽമണ്ട്...

100 ഗ്രാം ആൽമണ്ടിൽ 21.15 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണമാണ് ആൽമണ്ട്. പ്രോട്ടീൻ കൂടാതെ, ബദാമിൽ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുമെല്ലാെം ആൽമണ്ട് ഫലപ്രദമാണ്.

വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും നട്സുകളിൽ ഏറ്റവും മികച്ചതാണ് ആൽമണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ബദാമിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ  ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു.

 

 

പിസ്ത...

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20.16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് പിസ്ത. പിസ്തയിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്ത.

 

 

ഭക്ഷണങ്ങളിൽ നിന്നുള്ള കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

അണ്ടിപരിപ്പ്...

100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്.

 

 

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് അവശ്യ പോഷകങ്ങളും മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.

വാൾനട്ട്...

100 ഗ്രാം വാൾനട്ടിൽ 15.23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകളുടെയും ഫിനോളിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. വാൾനട്ടിലെ ആരോഗ്യകരമായ അപൂരിത കൊഴുപ്പ് ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

 

 

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന 'ആൽഫ-ലിനോലെനിക് ആസിഡ്' (Alpha-linolenic acid) ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കഴിവുണ്ടെന്ന് ​ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വണ്ണം കുറയ്ക്കാനും, ചര്‍മ്മം ഭംഗിയാക്കാനും ഡയറ്റിലുള്‍പ്പെടുത്താം ഇവ...

click me!