ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

By Web Team  |  First Published Nov 4, 2023, 1:37 PM IST

അത്യാഹിതമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുറപ്പാക്കാനായി രാത്രി ഷിഫ്റ്റുകളാണ് ഇവര്‍ തെരഞ്ഞെടുത്തിരുന്നത്


പെനിസിൽവാനിയ: വയോജന കേന്ദ്രത്തില്‍ രണ്ട് രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് ഇതിന് മുന്‍പ് കൊന്നത് 17 പേരെയെന്ന് കണ്ടെത്തല്‍. 43 മുതല്‍ 104 വരെ പ്രായമുള്ളവരായിരുന്നു നഴ്സിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. കഴിഞ്ഞ മെയ് മാസത്തിലാണ് വയോജന കേന്ദ്രത്തിലെ രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ട് 41 കാരിയായ നഴ്സ് ഹെതര്‍ പ്രസ്ർഡീ അറസ്റ്റിലാവുന്നത്.

ഇവര്‍ പരിചരിച്ചിരുന്ന രോഗികൾ പെട്ടന്ന് മരണപ്പെട്ടതിലെ അസ്വഭാവികതകളെ തുടര്‍ന്നായിരുന്നു ഇവർ പിടിയിലായത്. മൃതദേഹ പരിശോധനയില്‍ സ്വാഭാവിക മരണമല്ലെന്നും നടന്നത് കൊലപാതകമാണെന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇതിന് മുന്‍പ് 17 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന് 41കാരിയായ നഴ്സ് വിശദമാക്കുന്നത്. അഞ്ച് സ്ഥലങ്ങളിലെ ജോലി കാലത്തായിരുന്നു ഇവയെന്നും ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 മുതലാണ് കൊലപാതകങ്ങള്‍ ആരംഭിച്ചത്.

Latest Videos

undefined

സുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിച്ച വ്യക്തിയാണ് ഇത്തരത്തിലുള്ള ഹീന കൃത്യം ചെയ്തതെന്നാണ് കോടതി സംഭവങ്ങളെ വിലയിരുത്തിയത്. ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹതര്‍ സൃഷ്ടിച്ച മാനസിക വൃഥകളും നഷ്ടങ്ങളും ഒരു തരത്തിലും നികത്താനാവില്ലെന്നും കോടതി വിലയിരുത്തി. രാത്രി കാല ഡ്യൂട്ടിക്കിടെയായിരുന്നു ഇവരുടെ ക്രൂരതയെന്നും അത്യാഹിതമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുറപ്പാക്കിയാണ് ഇന്‍സുലിന്‍ കുത്തിവച്ചിരുന്നതെന്നാണ് നഴ്സ് കുറ്റസമ്മതത്തില്‍ വിശദമാക്കുന്നത്. നിലവില്‍ ജാമ്യമില്ലാ കസ്റ്റഡിയില്‍ തുടരുന്ന ഇവരുടെ വിചാരണ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!