'മെലനോമ' എന്ന സ്കിൻ കാൻസർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

By Web TeamFirst Published Jun 12, 2023, 5:00 PM IST
Highlights

'മെലനോമ' ഒരു ഗുരുതരമായ ചർമ്മ കാൻസറാണ്. എന്നിരുന്നാലും, നേരത്തെയുള്ള കണ്ടെത്തൽ അത് അതിവേ​ഗം പടരുന്നത് തടയാൻ സഹായിക്കും. പലതരം സ്കിൻ കാൻസറുകളുണ്ട്. ഇവയില്‍ ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നതാണ് മെലനോമ. 
 

'മെലനോമ' എന്ന രോ​ഗത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. 'മെലനോമ' എന്നത് ചർമ്മത്തെ ബാധിക്കുന്ന കാൻസറാണ്. ഇത് താരതമ്യേന സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. മെലനോമ ഒരു തരം ചർമ്മ കാൻസറാണ്. മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന കോശങ്ങളിലാണ് ഇത് വികസിക്കുന്നത്. ഈ കോശങ്ങൾ  ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ എന്ന ഇരുണ്ട പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നു. മെലനോമ വേഗത്തിൽ വളരുകയും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.

മെലനോമ ഒരു ഗുരുതരമായ ചർമ്മ കാൻസറാണ്. എന്നിരുന്നാലും, നേരത്തെയുള്ള കണ്ടെത്തൽ അത് അതിവേ​ഗം പടരുന്നത് തടയാൻ സഹായിക്കും. പലതരം സ്കിൻ കാൻസറുകളുണ്ട്. ഇവയിൽ ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നതാണ് മെലനോമ. 

Latest Videos

ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണിത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ കാര്യമായി ഏൽക്കുന്നത് മെലനോമ സാധ്യത കൂട്ടാം. ശരീരത്തിന്റെ ഏത് ഭാഗത്തും മെലനോമ വികസിക്കാം. എന്നിരുന്നാലും, മുഖം, കൈകൾ, കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. മെലനോമയുടെ സമയോചിതമായ കണ്ടെത്തൽ ഈ അവസ്ഥയെ മികച്ച രീതിയിൽ ചികിത്സിക്കാൻ സഹായിക്കും. 

സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നതാണ് മെലനോമ അല്ലെങ്കിൽ സ്കിൻ കാൻസറിനുള്ള പ്രധാന കാരണം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കും. ഇത് കോശങ്ങളുടെ വളർച്ചയെ കൂടുതൽ ബാധിച്ചേക്കാം. ചില അപകട ഘടകങ്ങൾ മെലനോമയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

മെലനോമയിൽ ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ട ലക്ഷണം ചർമ്മത്തിൽ കാണുന്ന ചെറിയ പുള്ളികൾ ആണ്. വട്ടത്തിൽ അല്ലാതെ, അരികുകൾ പരന്നും ഘടനയില്ലാതെയും വരുന്ന പുള്ളികൾ ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നിറത്തിലും വ്യത്യാസങ്ങൾ കാണാം. കറുപ്പ് നിറത്തിലാണ് സാധാരണഗതിയിൽ കാക്കപ്പുള്ളികൾ കാണാറുള്ളത്. എന്നാൽ മെലനോമ ലക്ഷണമായി വരുന്ന പുള്ളികൾ കറുപ്പ് അല്ലാതെയും വരാം. ചർമ്മത്തിൽ ഈ പുള്ളികൾ മാറിമാറി വരികയാണെങ്കിലും ശ്രദ്ധിക്കുക. ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണിച്ച് വേണ്ട നിർദേശം തേടണം.

Read more യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വർദ്ധിക്കുന്നു ; കാരണമറിയാം

ഉച്ചസമയത്ത് സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ് മെലനോമയിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർ​ഗം. SPF 30-ന്റെ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊന്ന്. പുറത്ത് ഇറങ്ങുന്നതിന് മുമ്പ് സൺസ്‌ക്രീൻ ഉപയോ​ഗിക്കുക. ചുണ്ടുകൾ സംരക്ഷിക്കാൻ സൺസ്‌ക്രീൻ ഉള്ള ലിപ് ബാം ഉപയോഗിക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. പരിശോധനയിലൂടെ രോഗം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ളത് ഉറപ്പിക്കണം. രോഗമുണ്ടെങ്കില്‍ അടുത്ത പടിയായി തന്നെ ചികിത്സയും ആരംഭിക്കണം. 


 

click me!